ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്‍പില്‍ ഹാജരായി. ഇന്ന്(21.07.2022) ഉച്ചയ്‌ക്ക് 12.15 ഓടെയാണ് സോണിയ ഗാന്ധി ഇഡി ഓഫിസില്‍ എത്തിയത്. പ്രിയങ്ക ഗാന്ധിയും അഭിഭാഷക സംഘവും സോണിയ ഗാന്ധിയെ അനുഗമിച്ചു.
-
Delhi | Senior Congress leader Ashok Gehlot and others detained. "It is happening for the first time in the country that they are stopping dharna demonstration...," he says pic.twitter.com/Uu4PEpXUbc
— ANI (@ANI) July 21, 2022 " class="align-text-top noRightClick twitterSection" data="
">Delhi | Senior Congress leader Ashok Gehlot and others detained. "It is happening for the first time in the country that they are stopping dharna demonstration...," he says pic.twitter.com/Uu4PEpXUbc
— ANI (@ANI) July 21, 2022Delhi | Senior Congress leader Ashok Gehlot and others detained. "It is happening for the first time in the country that they are stopping dharna demonstration...," he says pic.twitter.com/Uu4PEpXUbc
— ANI (@ANI) July 21, 2022
പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ ഇഡി ആസ്ഥാനത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ള എഐസിസി ആസ്ഥാനത്ത് സോണിയയ്‌ക്ക് പിന്തുണയുമായി പ്രവര്‍ത്തകർ ഒത്തുകൂടിയിരുന്നു. എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
-
#UPDATE Delhi | Congress leader Rahul Gandhi leaves from ED office where Sonia Gandhi is being probed in connection with National Herald case pic.twitter.com/Hm0A9m0R7x
— ANI (@ANI) July 21, 2022 " class="align-text-top noRightClick twitterSection" data="
">#UPDATE Delhi | Congress leader Rahul Gandhi leaves from ED office where Sonia Gandhi is being probed in connection with National Herald case pic.twitter.com/Hm0A9m0R7x
— ANI (@ANI) July 21, 2022#UPDATE Delhi | Congress leader Rahul Gandhi leaves from ED office where Sonia Gandhi is being probed in connection with National Herald case pic.twitter.com/Hm0A9m0R7x
— ANI (@ANI) July 21, 2022
എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇഡിയെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കൂ എന്ന ബാനർ ഉയര്‍ത്തിപ്പിടിച്ചാണ് എംപിമാര്‍ പ്രതിഷേധിച്ചത്.
-
#WATCH Delhi | Congress workers detained in the wake of protest over ED probe against Sonia Gandhi in National Herald case pic.twitter.com/4XbRQuhCZA
— ANI (@ANI) July 21, 2022 " class="align-text-top noRightClick twitterSection" data="
">#WATCH Delhi | Congress workers detained in the wake of protest over ED probe against Sonia Gandhi in National Herald case pic.twitter.com/4XbRQuhCZA
— ANI (@ANI) July 21, 2022#WATCH Delhi | Congress workers detained in the wake of protest over ED probe against Sonia Gandhi in National Herald case pic.twitter.com/4XbRQuhCZA
— ANI (@ANI) July 21, 2022
ചോദ്യം ചെയ്യല്‍ മൂന്ന് ഘട്ടങ്ങളായി: അസിസ്റ്റന്‍റ് ഡയറക്‌ടര്‍ മോണിക്ക ശര്‍മയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യലിനിടെ വിശ്രമ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ അഭിഭാഷകര്‍ക്കൊപ്പം മരുന്നുകളുമായി ഒരാളെ കൂടി ഒപ്പം അനുവദിക്കും.
പ്രിയങ്ക ഗാന്ധിയായിരിക്കും സോണിയക്കൊപ്പം ഉണ്ടാകുകയെന്നാണ് വിവരം. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ചോദ്യം ചെയ്യലില്‍ സ്വകാര്യ വിവരങ്ങള്‍, എജെഎല്‍-യങ് ഇന്ത്യ ബന്ധം, എജെഎല്ലും യങ് ഇന്ത്യയുമായുള്ള കോണ്‍ഗ്രസിന്‍റെ ബന്ധം എന്നിവയെ കുറിച്ച് സോണിയയോട് അന്വേഷണ സംഘം ചോദിക്കും.
-
#WATCH Delhi | Congress leaders, workers raise slogans in support of party chief Sonia Gandhi who will shortly be appearing before ED in National Herald case pic.twitter.com/Oszf4Wu7ba
— ANI (@ANI) July 21, 2022 " class="align-text-top noRightClick twitterSection" data="
">#WATCH Delhi | Congress leaders, workers raise slogans in support of party chief Sonia Gandhi who will shortly be appearing before ED in National Herald case pic.twitter.com/Oszf4Wu7ba
— ANI (@ANI) July 21, 2022#WATCH Delhi | Congress leaders, workers raise slogans in support of party chief Sonia Gandhi who will shortly be appearing before ED in National Herald case pic.twitter.com/Oszf4Wu7ba
— ANI (@ANI) July 21, 2022
നേരത്തെ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും നിരസിച്ച സോണിയ ഗാന്ധി ഇഡി ഓഫിസില്‍ എത്താമെന്ന് അറിയിക്കുകയായിരുന്നു. ജൂൺ എട്ടിനും, ജൂൺ 21നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് ഇഡി നോട്ടിസ് അയച്ചിരുന്നു. എന്നാൽ, കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സോണിയ ഇഡിക്ക് മുന്‍പില്‍ എത്തിയില്ല.
കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ മാസം രാഹുൽ ഗാന്ധിയെ പലതവണ ചോദ്യം ചെയ്‌തിരുന്നു. അഞ്ച് ദിവസങ്ങളിലായി അമ്പതിലേറെ മണിക്കൂറാണ് കോണ്‍ഗ്രസ് നേതാവിനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്‌തത്. അന്വേഷണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുൻ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്‌തിരുന്നു.
-
Delhi | Congress interim president Sonia Gandhi, accompanied by her daughter Priyanka Gandhi Vadra, leaves her residence for the ED office #NationalHeraldCase pic.twitter.com/n2KqP2ZqTm
— ANI (@ANI) July 21, 2022 " class="align-text-top noRightClick twitterSection" data="
">Delhi | Congress interim president Sonia Gandhi, accompanied by her daughter Priyanka Gandhi Vadra, leaves her residence for the ED office #NationalHeraldCase pic.twitter.com/n2KqP2ZqTm
— ANI (@ANI) July 21, 2022Delhi | Congress interim president Sonia Gandhi, accompanied by her daughter Priyanka Gandhi Vadra, leaves her residence for the ED office #NationalHeraldCase pic.twitter.com/n2KqP2ZqTm
— ANI (@ANI) July 21, 2022
അസോസിയറ്റ് ജേണൽ ലിമിറ്റഡിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് 2013ല്‍ ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടക്കുന്നത്.