ഉദയ്‌പൂര്‍: തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷയെ സഹായിക്കാന്‍ പ്രത്യേക ഉപദേശക സംഘത്തെ നിയമിക്കുമെന്ന് സോണിയ ഗാന്ധി. രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നടന്ന ചിന്തന്‍ ശിബിറിന്‍റ സമാപന വേളയിലാണ് പ്രഖ്യാപനം. രാഷ്‌ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സംഘത്തില്‍ പാര്‍ട്ടി പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് രൂപീകരിക്കുന്നതെന്നും സോണിയ വ്യക്തമാക്കി.
മുതിര്‍ന്ന നേതാക്കളുടെ ഉപദേശങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. പുതിയ സമിതി കൂട്ടായ തീരുമാനങ്ങള്‍ സ്വീകരിക്കുന്ന ബോഡി ആയിരിക്കില്ലെന്നും സോണിയ ഗാന്ധി അറിയിച്ചു.
ഭാരത് ജോഡോ യാത്ര: ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും, സംഘടന സംവിധാനം ശക്‌തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിക്കുമെന്നും സോണിയ പറഞ്ഞു. കശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെയാണ് കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിക്കുന്നത്. ഓക്‌ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാണ് പദയാത്ര ആരംഭിക്കുക.
2024 പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് ടാസ്‌ക്ഫോഴ്‌സുകളേയും പാര്‍ട്ടി രൂപീകരിക്കും. സംഘടനയുടെ പരിഷ്‌കാരങ്ങള്‍ എല്ലാ മേഖലേയും ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടാസ്‌ക് ഫോഴ്‌സിന്‍റെ ഘടനയെ കുറിച്ചുള്ള വിവരം പാര്‍ട്ടി നേതൃത്വം വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.