ETV Bharat / bharat

സൊണാലി വധം; കേസ് സിബിഐക്ക് കൈമാറിയതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് - സൊണാലി

സൊണാലി ഫോഗട്ടിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കൈമാറിയതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്

Sonali Phogat  Sonali Phogat Death  Sonali Phogat Death Investigation to CBI  Investigation to CBI  CBI  Investigation on Sonali Phogat Death  handed over to CBI  Goa Chief Minister  Chief Minister  Goa  Pramod Sawant  സൊണാലി വധം  കേസന്വേഷണം സിബിഐക്ക് കൈമാറി  സിബിഐ  ഗോവ മുഖ്യമന്ത്രി  ഗോവ  മുഖ്യമന്ത്രി  പ്രമോദ് സാവന്ദ്  സൊണാലി ഫോഗട്ടിന്‍റെ മരണവുമായി  സൊണാലി  ബിജെപി
സൊണാലി വധം; കേസന്വേഷണം സിബിഐക്ക് കൈമാറിയതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്
author img

By

Published : Sep 12, 2022, 9:14 PM IST

പനജി: ബിജെപി നേതാവും, ടിക്‌ ടോക് ജനപ്രിയതാരവുമായ സൊണാലി ഫോഗട്ടിന്‍റെ മരണം സംബന്ധിച്ച കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കൈമാറിയെന്നറിയിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. ഓഗസ്‌റ്റ് മാസത്തില്‍ ഗോവയില്‍ വച്ച് നടന്ന സൊണാലിയുടെ മരണം സംബന്ധിച്ച അന്വേഷണം തുടര്‍ന്ന് സിബിഐ ആവും അന്വേഷിക്കുക. സൊണാലിയുടെ മരണത്തില്‍ ഗോവ പൊലീസിന്‍റെയും ഹരിയാന പൊലീസിന്‍റെയും അന്വേഷണത്തില്‍ കുടുംബം നേരത്തെ തന്നെ അസംതൃപ്‌തി അറിയിച്ചിരുന്നു. സൊണാലിയുടെ കുടുംബത്തിന്‍റെ ഉയര്‍ന്നുവരുന്ന ആവശ്യം പരിഗണിച്ചാണ് കേസന്വേഷണം സിബിഐക്ക് കൈമാറിയതെന്ന് പ്രമോദ് സാവന്ദ് അറിയിച്ചു.

ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 23 ന് രാവിലെ നോർത്ത് ഗോവയിലെ അഞ്‌ജുനയിലുള്ള സെന്‍റ്‌ ആന്‍റണി ഹോസ്‌പിറ്റലില്‍ വച്ചാണ് ബിജെപി നേതാവും, ജനപ്രിയ ടിക് ടോക്ക് താരം കൂടിയായ സോണാലി ഫോഗട്ട് (42) മരിക്കുന്നത്. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്നും പ്രാഥമിക റിപ്പോർട്ടുകൾ വന്നിരുന്നു. ഓഗസ്‌റ്റ് 22 ന് ഹരിയാനയിൽ നിന്ന് ഗോവയിലേക്ക് തിരിച്ച സോണാലിക്കൊപ്പം സഹായിയും, പിഎയുമുണ്ടായിരുന്നുവെന്നും കുർലീസ് റെസ്‌റ്റോറന്‍റിൽ പാർട്ടി നടത്തുന്നതിനിടെ ഇവര്‍ സോണാലിയെ വെള്ളത്തിൽ വിഷാംശം കലർത്തി കുടിക്കാൻ നിർബന്ധിച്ചതായും അറിയിച്ച് പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌ത് കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണം ലഹരിയെത്തിച്ചു നല്‍കിയവരിലേക്കും നീങ്ങിയിരുന്നു. എന്നാല്‍ ഈ ഫലങ്ങളിലോ തുടര്‍ന്നുണ്ടായ അന്വേഷണത്തിലോ കുടുംബം തൃപ്‌തരായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ നീക്കം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.