ETV Bharat / bharat

Son Killed Mother സ്‌മാർട്‌ഫോൺ വാങ്ങാൻ പണം നൽകിയില്ല, മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി - സ്‌മാർട്‌ഫോൺ വാങ്ങാൻ പണം നൽകിയില്ല

Mother Killed By Son In Nagpur നാഗ്‌പൂരിൽ സ്‌മാർട്‌ഫോണിനെ ചൊല്ലിയുള്ള തർക്കത്തിൽ അമ്മയെ മകൻ കൊലപ്പെടുത്തി.

Mother Killed By Son In Nagpur  Son Killed Mother  കൊലപാതകം  Murder  അമ്മയെ മകൻ കൊലപ്പെടുത്തി  മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി  അമ്മയെ കൊലപ്പെടുത്തി  സ്‌മാർട്‌ഫോൺ വാങ്ങാൻ പണം നൽകിയില്ല  Nagpur Murder
Son Killed Mother
author img

By ETV Bharat Kerala Team

Published : Oct 21, 2023, 10:32 AM IST

നാഗ്‌പൂർ : മഹാരാഷ്‌ട്രയിൽ സ്‌മാർട്‌ഫോൺ വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി (Son Killed Mother). ഒക്‌ടോബർ 18 ന് നാഗ്‌പൂർ സിറ്റിയിലെ ഹുഡ്‌കേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. നാഗ്‌പൂർ സ്വദേശിനിയായ കമലാഭായി ഗുലാബ്‌റാവു ബദ്വൈക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും പ്രതിയായ മകൻ രാംനാഥ് ഗുലാബ്‌റാവു ബദ്വൈകിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

കമലാഭായിയുടെ ഇളയമകൻ ദീപക്കിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നാഗ്‌പൂരിലെ സന്ത് ഗജാനൻ മഹാരാജ് നഗറിലാണ് തന്‍റെ അമ്മയും മൂത്തസഹോദരൻ രാംനാഥും താമസിച്ചിരുന്നതെന്നും ഒക്‌ടോബർ 18 ന് സുഹൃത്ത് മുഖേനയാണ് അമ്മയെ ആരോഗ്യപ്രശ്‌നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിഞ്ഞതെന്നും ദീപക് പൊലീസിനോട് പറഞ്ഞു. പിന്നീട് ആശുപത്രിയിൽ വെച്ച് അമ്മ മരണപ്പെട്ടതായി ഭാര്യയാണ് ദീപക്കിനെ അറിയിച്ചത്.

എന്നാൽ, കമലാഭായിയുടെ മൃതശരീരത്തിൽ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഇടതുകൈയുടെ തള്ളവിരലിൽ മഷി പുരണ്ടതായും കാണപ്പെട്ടു. ശരീരത്തിലെ ആഭരണങ്ങളും നഷ്‌ടപ്പെട്ടിരുന്നു. രാംനാഥിനോട് തെരക്കിയപ്പോൾ അയാൾ ഒഴിഞ്ഞുമാറുകയാണ് ചെയ്‌തതെന്ന് ദീപക് പറഞ്ഞു. പിന്നീട് സഹോദരന്‍റെ സംശയാസ്‌പദമായ പെരുമാറ്റത്തെ തുടർന്ന് ദീപക് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഹുഡ്‌കേശ്വർ പൊലീസ് പെട്ടെന്നുള്ള മരണത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്‌തു. ഇത് പ്രകാരം ഇന്നലെ(20.20.2023) കമലാഭായിയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. സ്‌മാർട്‌ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നാഗ്‌പൂർ പൊലീസ് പറഞ്ഞു (Mother Killed By Son In Nagpur ).

മഹാരാഷ്‌ട്ര കൊലപാതക പരമ്പര : രണ്ട് ദിവസം മുൻപാണ് സ്വത്തിന് വേണ്ട് സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ രണ്ട് സ്‌ത്രീകളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോളി ജില്ലയിലെ മഹാഗവോ ഗ്രാമത്തിലാണ് കൊലപാതക പരമ്പര (Series Of Murder) നടന്നത്. സംഭവത്തിൽ സംഘമിത്ര കുംഭാരെ, റോസ രാംടെകെ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

സംഘമിത്ര കുംഭാരെയുടെ ഭർത്താവിനേയും മാതാപിതാക്കളേയും സഹോദരങ്ങളേയുമാണ് ഇരുവരും കൊലപ്പെടുത്തിയത്. 20 ദിവസത്തിനുള്ളിലാണ് അഞ്ച് പേരും പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മരണപ്പെട്ടത്. ഗഡ്‌ചിരോളി സ്വദേശിയായ ശങ്കർ കുംഭാര, ഭാര്യ വിജയ കുംഭാര, മക്കാളായ കോമൾ ദഹാഗോക്കർ, റോഷൻ കുംഭാരെ, ആനന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.