കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാരിനെതിരായ നീക്കത്തിന്‍റെ ഭാഗമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് മമത ആരോപിച്ചു. അഴിമതി കേസുകളില്‍ മുതിര്‍ന്ന ടിഎംസി നേതാക്കള്‍ അറസ്റ്റിലാകുന്ന സാഹചര്യത്തിലാണ് മമതയുടെ പ്രസ്‌താവന.
തെറ്റ് ചെയ്‌തവര്‍ക്ക് തിരുത്താന്‍ അവസരം നല്‍കണമെന്നും മമത പറഞ്ഞു. ''സംസ്ഥാനത്തിനെതിരെ ഗൂഢാലോചന നടക്കുന്നു. അതിന്‍റെ ഭാഗമായി സർക്കാരിനും തൃണമൂൽ കോൺഗ്രസിനുമെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം അഴിച്ചുവിടുകയാണ്.
ഒരാൾ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ, ആ തെറ്റുകൾ തിരുത്താൻ അയാൾക്ക് അവസരം നൽകണം. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ നിയമം അയാള്‍ക്ക് ശിക്ഷ നല്‍കും. എന്നാൽ ഇവിടെ മാധ്യമ വിചാരണയാണ് നടക്കുന്നത്,'' മമത ബാനര്‍ജി വ്യക്തമാക്കി.