ETV Bharat / bharat

അടുത്ത കര്‍ഷക ചർച്ചയിൽ എല്ലാത്തിനും പരിഹാരമെന്ന് കൈലാഷ് ചൗധരി

ജനുവരി നാലിനാണ് കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച.

Solution will come in next round of talks: Kailash Choudhary  കർഷകരുമായുള്ള അടുത്തഘട്ട ചർച്ചയിൽ എല്ലാത്തിനും പരിഹാരം കാണുമെന്ന് കൈലാഷ് ചൗധരി  കർഷകരുമായുള്ള അടുത്തഘട്ട ചർച്ച  അടുത്തഘട്ട ചർച്ചയിൽ എല്ലാത്തിനും പരിഹാരം കാണും  കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി  മൂന്ന് കാർഷിക നിയമ ഭേദഗതികൾ  കാർഷിക നിയമ ഭേദഗതി  കൈലാഷ് ചൗധരി  solution will come in next round of talks: kailash choudhary  solution will come in next round of talks  kailash choudhary  farm laws
കർഷകരുമായുള്ള അടുത്തഘട്ട ചർച്ചയിൽ എല്ലാത്തിനും പരിഹാരം കാണുമെന്ന് കൈലാഷ് ചൗധരി
author img

By

Published : Jan 2, 2021, 5:30 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്‍റെ വിവിധ അതിർത്തി പ്രദേശങ്ങളിലായി പ്രതിഷേധിക്കുന്ന കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ നടത്തുന്ന അടുത്ത ഘട്ട ചർച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നും എല്ലാ പ്രതിസന്ധികളും അവസാനിക്കുമെന്നും കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൂന്ന് കാർഷിക നിയമ ഭേദഗതികൾ കർഷകർക്ക് അനുകൂലമായിട്ടുള്ളതാണെന്നും അതിൽ സംശയമൊന്നും വേണ്ടയെന്നും പ്രധാന മന്ത്രി തന്നെ ഇക്കാര്യം നിരവധി തവണ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കർഷകർ സ്വയം പര്യാപ്‌തർ(ആത്മ നിർഭർ) ആകാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും അതിനാലാണ് ഈ പരിഷ്‌കാരങ്ങൾ കൊണ്ടു വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നിയമത്തിൽ കരാർ കൃഷിയുമായി ബന്ധപ്പെട്ട് കർഷകർ പിഴ നൽകേണ്ടതില്ലെന്നും അതേസമയം, പഞ്ചാബിന് സ്വന്തമായി കരാർ കൃഷി നിയമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി നാലിനാണ് കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.