ETV Bharat / bharat

ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിയിട്ടു ; പുറത്തേക്ക് വീണ സൈനികന്‍റെ കാലുകള്‍ അറ്റു

ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. ദിബ്രുഗഡില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്‌പ്രസിൽ ബറേലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കയറിയ സൈനികനെയാണ് ടിടിഇ തള്ളിയിട്ടത്. ടിടിഇക്കെതിരെ കേസെടുക്കുമെന്ന് ജിആർപി ഇൻസ്പെക്‌ടർ അജിത് പ്രതാപ് സിങ്

Bareilly  Soldier leg cut off  Soldier leg amputated  TTE pushes soldier  TTE pushes soldier from train  ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിയിട്ടു  സൈനികന്‍റെ കാലുകള്‍ അറ്റു  ട്രെയിനില്‍ നിന്ന് വീണ സൈനികന്‍റെ കാലുകള്‍ അറ്റു  ബറേലി  ദിബ്രുഗഢ്  ഉത്തര്‍ പ്രദേശിലെ ബറേലി  TTE pushes Soldier from moving train  Soldier s leg amputated
ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിയിട്ടു; പുറത്തേക്ക് വീണ സൈനികന്‍റെ കാലുകള്‍ അറ്റു
author img

By

Published : Nov 17, 2022, 6:23 PM IST

ബറേലി : ടിടിഇ തള്ളിയതിനെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് സൈനികന് ഇരുകാലുകളും നഷ്‌ടമായി. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് നടുക്കുന്ന സംഭവം. ദിബ്രുഗഡില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്‌പ്രസിൽ ബറേലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കയറിയതായിരുന്നു സൈനികന്‍.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറിയതുമായി ബന്ധപ്പെട്ട് ടിടിഇ സൈനികനുമായി വഴക്കിട്ടു. തുടര്‍ന്ന് ടിടിഇ സൈനികനെ തളളുകയായിരുന്നു. പുറത്തേക്ക് വീണ് കാലുകള്‍ അറ്റുപോയ സൈനികനെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സൈനികനും പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന യാത്രക്കാരും ടിടിഇയും തമ്മില്‍ വാക്കേറ്റമുണ്ടായി. ബഹളത്തെ തുടര്‍ന്ന് ട്രെയിന്‍ ഏറെ നേരം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. പ്രശ്‌നം വഷളായതോടെ ടിടിഇ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

ടിടിഇക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജിആർപി ഇൻസ്പെക്‌ടർ അജിത് പ്രതാപ് സിങ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.