ETV Bharat / bharat

Kulgam Soldier Missing Case | അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാതായി, അന്വേഷണം ഊര്‍ജിതം - പരൻഹാള്‍

ലഡാക്കില്‍ നിയമിതനായിരുന്ന കുല്‍ഗാം സ്വദേശിയായ സൈനികനെയാണ് കാണാതായത്.

Soldier Missing Case  soldier on leave goes missing  kulgam  Kulgam Soldier Missing Case  Kulgam Soldier Missing  Achathal  Javed Ahmad Wani  ജാവേദ് അഹമ്മദ് വാനി  സൈനികനെ കാണാനില്ലെന്ന് പരാതി  കുല്‍ഗാം  സൈനികനെ കാണാതായി  അചതൽ  പരൻഹാള്‍  സൈനികനെ കാണാനില്ല
Kulgam Soldier Missing Case
author img

By

Published : Jul 30, 2023, 2:24 PM IST

ശ്രീനഗര്‍: അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ലെന്ന് പരാതി. ലഡാക്കില്‍ ജോലി ചെയ്‌തിരുന്ന ജാവേദ് അഹമ്മദ് വാനി (Javed Ahmad Wani) (25) എന്ന സൈനികനെ ശനിയാഴ്‌ച (ജൂലൈ 29) രാത്രിയിലാണ് കാണാതയത്. സൈനികനെ കണ്ടെത്താനുള്ള തെരച്ചില്‍ സുരക്ഷ സേന ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കുൽഗാം (Kulgam) ജില്ലയിലെ അചതൽ (Achathal) പ്രദേശത്തെ താമസക്കാരനാണ് കാണാതായ ജാവേദ്.

നാട്ടിലേക്ക് എത്തിയ ജാവേദ് അഹമ്മദ് വാനി ഇന്നലെ (ജൂലൈ 29) വൈകുന്നേരത്തോടെ വീട്ടിലേക്ക് ആവശ്യമുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി ചൗവൽഗാമിലെ (Chowalgam) മാര്‍ക്കറ്റിലേക്ക് പോയിരുന്നു. സ്വന്തം കാറിലായിരുന്നു ജാവേദ് മാര്‍ക്കറ്റിലേക്ക് പോയത്. ഇതിന് പിന്നാലെയാണ് സൈനികനെ കാണാതായത്.

മാര്‍ക്കറ്റിലേക്ക് പോയ ജാവേദ് മടങ്ങിയെത്താതെ വന്നതോടെ വീട്ടുകാര്‍ സൈനികനെ തെരഞ്ഞ് സമീപ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഈ തെരച്ചിലില്‍ സൈനികന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇവര്‍ കണ്ടെത്തി. മേഖലയിലെ പരൻഹാള്‍ (Paranhall) ഗ്രാമത്തില്‍ നിന്നുമാണ് കാര്‍ കണ്ടെത്തിയത്.

ജാവേദിന്‍റെ കാറിന്‍റെ ഡോര്‍ തുറന്നിട്ട നിലയിലായിരുന്നുവെന്നും കാറില്‍ നിന്നും ചെരുപ്പും രക്തക്കറയും കണ്ടെത്തിയിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുല്‍ഗാമില്‍ നിന്നും സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

അതേസമയം, ജാവേദിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ട് പോയെന്നുള്ള സംശയത്തിലാണ് അദ്ദേഹത്തിന്‍റെ കുടുംബവും. ഈ സാഹചര്യത്തില്‍ ജാവേദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീഡിയോ പ്രസ്‌താവനയും പുറത്തിറക്കിയിരുന്നു. മകനെ, മോചിപ്പിക്കണമെന്നാണ് വീഡിയോയില്‍ ജാവേദ് അഹമ്മദ് വാനിയുടെ അമ്മ ആവശ്യപ്പെടുന്നത്.

സമാനമായ ഒരു സംഭവത്തില്‍ മധ്യ കശ്‌മീരിലെ ബുദ്ഗാമിൽ (Budgam) നിന്നും കാണാതായ സൈനികനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സമീർ അഹമ്മദ് മല്ല എന്ന സൈനികനായിരുന്നു കൊല്ലപ്പെട്ടത്. യൂസഫ് കണ്ടൂവിന്‍റെ നേതൃത്വത്തിലുള്ള ലഷ്‌കര്‍ ഇ ത്വയ്‌ബ (Lashker-e-Taiba) ഭീകരര്‍ ആയിരുന്നു സൈനികനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്.

ഓര്‍മ നഷ്‌ടപ്പെട്ട് അലഞ്ഞ് നടന്ന സൈനികനെ കണ്ടെത്തി: ഓര്‍മ നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ അലഞ്ഞു നടന്ന വിമുക്തഭടനെ 2022 നവംബറിലാണ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ എം ജി ശശീന്ദ്രന്‍ (71) ആയിരുന്നു നഗരത്തിലൂടെ ഓർമ നഷ്‌ടപ്പെട്ട് അലഞ്ഞു തിരിഞ്ഞു നടന്നത്. ഇദ്ദേഹം വിമുക്തഭടനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ 16 വര്‍ഷത്തോളമായി മുടങ്ങിക്കിടന്ന 21.61 ലക്ഷം രൂപ പെന്‍ഷന്‍ തുക ഡിഫൻസ് പെൻഷൻ ഡിസ്ബേഴ്‌സിങ് ഓഫിസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കൈമാറിയിരുന്നു.

Read More : ഓര്‍മ നഷ്‌ടപ്പെട്ട് അലഞ്ഞുനടന്ന സൈനികനെ കണ്ടെത്തി; 16 വർഷമായി മുടങ്ങികിടന്ന പെന്‍ഷന്‍ തുക കൈമാറി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.