ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ കര്‍ണാടകയില്‍ ചൂട് പിടിച്ച് പുതിയ വിവാദം. സർക്കാർ ഉടമസ്ഥതയിലുള്ള ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (ബിഎംടിസി) ഇസ്‌ലാം മത വിശ്വാസികളായ ഡ്രൈവർമാരും കണ്ടക്‌ടർമാരും തൊപ്പി ധരിക്കുന്നതില്‍ പ്രതിഷേധിച്ച് ഹിന്ദുമത വിശ്വാസികളായ ജീവനക്കാര്‍ കാവി ഷാൾ ധരിച്ച് ജോലിക്കെത്തിയതാണ് ചര്‍ച്ചയായത്.
തൊപ്പി ധരിക്കുന്നത് ബിഎംടിസി നിശ്ചയിച്ച യൂണിഫോം ചട്ടങ്ങള്‍ക്കെതിരാണെന്ന് പറഞ്ഞ് ജീവനക്കാര്‍ രംഗത്തു വന്നെങ്കിലും ജോലി സമയത്ത് തൊപ്പി ധരിക്കുന്ന ജീവനക്കാർ അവ നീക്കം ചെയ്യാൻ വിസമ്മതിച്ചു. ഇതാണ് മറ്റു ജീവനക്കാരെ പ്രകോപിതരാക്കിയത്. പിന്നീട് പ്രതിഷേധാത്മകമായി കാവി ഷാൾ ധരിച്ച് ഹിന്ദു ജീവനക്കര്‍ ജോലിക്കെത്തുകയായിരുന്നു.
ബിഎംടിസിയിൽ കർശനമായ ഏകീകൃത നിയമങ്ങൾ നടപ്പിലാക്കുന്നതിനും തൊപ്പി നിരോധിക്കുന്നതിനുമായി ജീവനക്കാര്‍ കേസരി കാർമികര സംഘം എന്ന പേരിൽ സംഘടന രൂപീകരിച്ചു. 1500 ഓളം ജീവനക്കാർ ഈ സംഘടനയിലുണ്ടെന്നും ജോലിസമയത്ത് തൊപ്പി ധരിക്കുന്നത് നിരോധിക്കുന്നതുവരെ കാവി ഷാൾ ധരിച്ച് ജോലിക്കെത്താന്‍ തീരുമാനിച്ചതായും സംഘടന ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ മാധ്യമങ്ങളിൽ വാര്‍ത്ത വന്നപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് ബിഎംടിസി വൈസ് ചെയർമാൻ എം.ആർ വെങ്കിടേഷ് പ്രതികരിച്ചു.
മാധ്യമങ്ങൾ ഈ വാർത്തകൾക്ക് പ്രാധാന്യം നൽകരുതെന്നും പൊലീസ് ഡിപ്പാർട്ട്‌മെന്‍റിന് സമാനമായ യൂണിഫോം കോഡാണ് ബിഎംടിസിക്ക് ഉള്ളതെന്നും ജീവനക്കാര്‍ യൂണിഫോം നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസരി കാർമികര സംഘത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും നിയമനടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read ഹിജാബ് വിവാദം: ഉപ്പിനങ്ങാടി കോളജിൽ ഒരു വിദ്യാർഥിക്ക് കൂടി സസ്‌പെൻഷൻ