ETV Bharat / bharat

മെഡിക്കല്‍ കോളേജ് ശുചീകരണത്തിനിടെ കണ്ടെത്തിയത് തലയോട്ടികള്‍; മനുഷ്യക്കടത്തെന്ന് മുന്‍മന്ത്രി - മഹാറാണി ലക്ഷ്മിഭായ് മെഡിക്കള്‍ കോളജ്

Jhansi medical college clean up;ആശുപത്രി ജീവനക്കാരുടെ പേരില്‍ അവയവക്കടത്തിന് കേസുകള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മുന്‍മന്ത്രി.

Jhansi medical college  Skeletons skulls bones fished out  during cleanup  exminister alleges human trafficking  The incident took place on Wednesday  the cleaning process of the mortuary  Former Union Minister staged massive protest  എല്ലുകളും അസ്ഥികൂടങ്ങളും തലയോട്ടികളും  മഹാറാണി ലക്ഷ്മിഭായ് മെഡിക്കള്‍ കോളജ്  അവയവക്കടത്ത്
skeletons-skulls-bones-fished-out-from-jhansi-medical-college
author img

By ETV Bharat Kerala Team

Published : Dec 14, 2023, 1:31 PM IST

Updated : Dec 14, 2023, 3:12 PM IST

മെഡിക്കല്‍ കോളേജ് ശുചീകരണത്തിനിടെ കണ്ടെത്തിയത് തലയോട്ടികള്‍

ഝാന്‍സി: മെഡിക്കല്‍ കോളേജ് ശുചീകരണത്തിനിടെ കണ്ടെത്തിയത് എല്ലുകളും അസ്ഥികൂടങ്ങളും തലയോട്ടികളും. ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളജില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്(Jhansi medical college).

രണ്ട് തലയോട്ടികളും രണ്ട് അസ്ഥികൂടങ്ങളും ഇരുപത് എല്ലുകളുമാണ് കണ്ടെത്തിയത്. മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറി വൃത്തിയാക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. വാര്‍ത്ത പുറത്ത് വന്നതോടെ ഇവിടെ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയ ശവശരീരങ്ങളെ കുറിച്ച് ആശങ്ക ഉയര്‍ന്നു (skeletons, bones, skulls found).

സംഭവമറിഞ്ഞ് മുന്‍ കേന്ദ്രമന്ത്രി പ്രദീപ് ജയിന്‍ ആദിത്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. ആശുപത്രി ജീവനക്കാരുടെ പേരില്‍ അവയവക്കടത്തുമായി ബന്ധപ്പെട്ട് കേസുകളുണ്ടെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടു. ആശുപത്രി പരിസരത്ത് നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തി അതിന്‍റെ പ്രായവും മറ്റ് വിവരങ്ങളും തേടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു (pradeep jain adithya protest).

മൃതദേഹത്തോട് എത്ര അനാദരവോടെയാണ് ഇവര്‍ പെരുമാറിയതെന്ന കാര്യം വളരെ വ്യക്തമാണ്. ഏത് ജാതിയിലും മതത്തിലും പെട്ടവര്‍ ആയാലും എല്ലാവരും മൃതദേഹത്തെ ഏറെ പരിപാവനതയോടെയാണ് കാണുന്നത്. ശരീരത്തിലെ പഞ്ചഭൂതങ്ങളെ അന്ത്യകര്‍മങ്ങളിലൂടെ ശരിയായി പ്രകൃതിയിലേക്ക് ലയിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെയാകട്ടെ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത് മാലിന്യക്കൂമ്പാരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യശരീരത്തില്‍ നിന്ന് ആന്തരിക അവയവങ്ങളും കണ്ണും കടത്തിയ ശേഷം ഉപേക്ഷിക്കപ്പെട്ട അസ്ഥികൂടങ്ങളാണോ എന്ന് പരിശോധിക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടു. ഇതാരുടെ മൃതദേഹങ്ങളാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. എന്‍റെ ചോദ്യങ്ങള്‍ക്ക് അധികൃതര്‍ കൃത്യമായ ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഈമാസം ഏഴിന് ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വ്യവസായി സഞ്ജയ് ജയിന്‍റെ മൃതദേഹത്തില്‍ നിന്ന് മൃഗങ്ങള്‍ കണ്ണുകള്‍ ചൂഴ്ന്നെടുത്തെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്ന മോര്‍ച്ചറി ശുചീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

മുന്‍ മന്ത്രിയുടെ പ്രതിഷേധം അറിഞ്ഞയുടന്‍ മെഡിക്കെയര്‍ ആന്‍ഡ് മെഡിക്കല്‍ സര്‍വീസസ് മേധാവി ഡോ സച്ചിന്‍ മനോഹര്‍ സ്ഥലത്തെത്തി അസ്ഥികൂടങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് അദ്ദേഹം പരിശോധനയും നടത്തി.

പോസ്റ്റ്മോര്‍ട്ടം നടത്തുന്ന സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തിയത് ഗൗരവകരമായ സംഗതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശദമായ അന്വേഷണത്തിന് ശേഷം നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോര്‍ച്ചറി പരിപാലിക്കുന്നത് സംബന്ധിച്ച് മെഡിക്കല്‍ അഡ്മിനിസ്ട്രേഷന്‍ ഒരു യോഗം ചേര്‍ന്നു. പ്രിന്‍സിപ്പല്‍ ഡോ.നരേന്ദ്രസിങ് സെനഗര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ സുധാകര്‍ പാണ്ഡെ, മെഡിക്കല്‍ കോളജ് ചീഫ് സൂപ്രണ്ട് ഡോ.സുനിത റാത്തോഡ്, മെഡിക്കല്‍ കോളജ് മുഖ്യ സൂപ്രണ്ട് ഡോ.സച്ചിന്‍ മഹോര്‍, ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് തുളസിറാം പാണ്ഡെ, മറ്റ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മോര്‍ച്ചറിയിലും പരിസരങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും നോട്ടീസ് ബോര്‍ഡില്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ പേര് വിവരങ്ങള്‍ പതിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

Also Read:വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു

Last Updated : Dec 14, 2023, 3:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.