ETV Bharat / bharat

ഗൂഡ്‌സ് ട്രെയിനിനടിയില്‍പ്പെട്ട് ആറുവയസുകാരിക്ക് ദാരുണാന്ത്യം - അപകടം

സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗൂഡ്‌സ് ട്രെയിനിന് അടിയിലൂടെ മുത്തശ്ശിക്ക് പുറകെ ട്രാക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു സുപ്രജ.

oods train  ഗുഡ്‌സ് ട്രെയിന്‍  ആറുവയസുകാരി  അപകടം  railway Track
ഗുഡ്‌സ് ട്രെയിനിനടിയില്‍പ്പെട്ട് ആറുവയസുകാരിക്ക് ദാരുണാന്ത്യം
author img

By

Published : Apr 4, 2021, 7:19 PM IST

അമരാവതി: റെയിൽവെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിനടിയില്‍പ്പെട്ട് ആറുവയസുകാരിക്ക് ദാരുണാന്ത്യം. പ്രകാശം ജില്ലയിലെ വെട്ടപാലം റെയിൽവേ സ്റ്റേഷനിലാണ് അപകടം. ആറു വയസുകാരി സുപ്രജയാണ് അപകടത്തില്‍പ്പെട്ടത്.

അമ്മ,മുത്തശ്ശി എന്നിവരോടൊപ്പം ആശുപത്രിയില്‍ പോയി, വെട്ടപാലം റെയിൽവെ സ്റ്റേഷന് സമീപത്തെ അംബേദ്ക്കര്‍ കോളനിയിലുള്ള വീട്ടിലേക്ക് തിരിച്ച് പോകവേയായിരുന്നു അപകടം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗൂഡ്‌സ് ട്രെയിനിന് അടിയിലൂടെ മുത്തശ്ശിക്ക് പുറകെ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു സുപ്രജ.

എന്നാല്‍ കുട്ടി ട്രാക്കില്‍ കയറിയതിന് പിന്നാലെ ട്രെയിന്‍ പെട്ടെന്ന് എടുത്തു. ഇതോടെ ട്രാക്കില്‍പ്പെട്ട കുട്ടിയുടെ ശരീരത്തിലൂടെ ട്രെയിനിന്‍റെ ചക്രങ്ങള്‍ കയറി ഇറങ്ങി. സംഭവ സ്ഥലത്തുവച്ചുതന്നെ സുപ്രജ മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.