ETV Bharat / bharat

തിരുപ്പതിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ആറ് വയസുകാരനെ രക്ഷപ്പെടുത്തി

author img

By

Published : Mar 14, 2021, 9:09 AM IST

ഫെബ്രുവരി 27നാണ് കുട്ടിയെ കാണാതായത്.

Vijayawada  Shivam kidnapping case  Six-year-old kidnapped from Tirupati  Shivam sahu rescued in Vijaywada  chhattisgarh boy kidnapped in tirupati rescued  തിരുപ്പതി  തിരുപ്പതി തട്ടിക്കൊണ്ടു പോകൽ  തട്ടിക്കൊണ്ടു പോകൽ  ശിവം സാഹു  വിജയവാഡ
തിരുപ്പതിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ആറ് വയസുകാരനെ രക്ഷപ്പെടുത്തി

അമരാവതി: തിരുപ്പതി ബസ് സ്‌റ്റാഡിൽ നിന്ന് തട്ടിക്കൊണ്ടു പോയ ആറു വയസുകാരനെ ആന്ധ്രാപ്രദേശ് പൊലീസ് രക്ഷപ്പെടുത്തി. ഛത്തീസ്‌ഗഢിൽ നിന്ന് തീർഥാടനത്തിനായെത്തിയ ശിവം സാഹു എന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്.

തുടർന്ന് കുട്ടിയെ ചൈൽഡ് ഹെൽപ് ലൈൻ സെന്‍ററിന് കൈമാറി. ഫെബ്രുവരി 27ന് തിരുമല ഹിൽസിലെ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് പോകാൻ മാതാപിതാക്കളോടൊപ്പം ബസ് കാത്തു നിൽക്കുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയത് ആന്ധ്രാപ്രദേശിലെ ചിറ്റോർ സ്വദേശി ശിവപ്പയാണെന്ന് കണ്ടെത്തി. ഇയാൾ കുട്ടിയെ വിജയവാഡയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

മാതാപിതാക്കളെ കണ്ടെത്തിയ ശേഷം കുട്ടിയെ അവർക്ക് കൈമാറും. കാണാതായ കുട്ടിയെ കണ്ടെത്തുന്നതിനായി തമിഴ്‌നാട്, കേരളം, കർണാടക, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക പൊലീസ് സംഘങ്ങളെ അയച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.