ഭോപ്പാൽ: യുനെസ്കോയുടെ ലോക പൈതൃക താൽക്കാലിക പട്ടികയിൽ ഇടം നേടിയ ആറ് സ്ഥലങ്ങളിൽ മധ്യപ്രദേശിലെ സത്പുര ടൈഗർ റിസർവ് ഫോറസ്റ്റും ഭേദഘട്ടും ഉൾപ്പെടുന്നതായി സാംസ്കാരിക, ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ. ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ വാരണസിയുടെ നദീതീരം, മഹാരാഷ്ട്രയിലെ മറാത്ത സൈനിക വാസ്തുവിദ്യ, ഹൈർ ബെങ്കൽ, കർണാടകയിലെ മെഗാലിത്തിക് സൈറ്റ്, കാഞ്ചീപുരത്തെ ക്ഷേത്രങ്ങൾ എന്നിവയാണ് മറ്റ് നാല് സ്ഥലങ്ങൾ. ഈ നിർദേശങ്ങൾ ഒരു വർഷത്തേക്ക് താൽക്കാലിക പട്ടികയിൽ തുടരും. അതിനുശേഷം യുനെസ്കോയുടെ അവസാന പട്ടികയിൽ ഏതാണ് പരിഗണിക്കുന്നതെന്ന് സർക്കാർ തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.
Also read: താജ്മഹലിനെ കൂടുതല്‍ തിളക്കമാർന്നതാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ
ഇതുവരെ യുനെസ്കോയുടെ താത്കാലിക പട്ടികയിൽ ഇന്ത്യയിലെ 48 സ്ഥലങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം അന്തിമ നാമനിർദ്ദേശ പട്ടികക്കായി പരിഗണിക്കുന്നതിനുമുമ്പ് ഏത് സ്ഥലവും താത്കാലിക പട്ടികയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.