ഗുവഹത്തി: ബുധനാഴ്‌ച രാവിലെയുണ്ടായ ഭൂചലനത്തിന് പിന്നാലെ അസമിൽ വീണ്ടും ഭൂചലനം. അസമിലെ സോനിത്പൂരിലാണ് ആറു പ്രാവശ്യം ഭൂചലനം ഉണ്ടായത്. ആറാമത്തെ ഭൂചലനം റിക്‌ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു. വ്യാഴാഴ്‌ച രാവിലെ 2:38ഓടെയാണ് ഈ ഭൂചലനം ഉണ്ടായത്.
റിക്‌ടർ സ്കെയിലിൽ 2.6, 2.9, 4.6, 2.7, 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ യഥാക്രമം പുലർച്ചെ 12.24, 1.10, 1.20, 1.41, 1.52 എന്നീ സമയങ്ങളിലാണ് ഉണ്ടായത്. ഈ പ്രദേശത്ത് നിരവധി ഭൂചലനം ബാധിച്ചിട്ടുണ്ടെന്നും റിക്‌ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ 1960 ജൂലൈ 29ലെ ഭൂചലനം ആണ് ഏറ്റവും കൂടുതൽ പ്രദേശത്തെ ബാധിച്ചതെന്നും നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു.