ന്യൂഡല്‍ഹി: 43-ാമത് ചരക്ക് സേവന നികുതി (ജിഎസ്‌ടി) കൗൺസിൽ യോഗം ഈമാസം 28ന്. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിങ് വഴി ചേരുന്ന യോഗത്തില്‍ നിര്‍മല സീതാരാമന്‍ അധ്യക്ഷയാകും. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറും സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
Read ALso…… ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന്; സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര വിഷയത്തില്‍ തീരുമാനമുണ്ടാകും
2020 ഒക്ടോബർ 5 ന് ജിഎസ്‌ടി കൗൺസിലിന്‍റെ 42-ാമത് യോഗത്തിൽ നഷ്ടപരിഹാര സെസ് ഈടാക്കുന്നത് വരുമാന വിടവ് നികത്താൻ ആവശ്യമായ കാലയളവിലേക്ക് നീട്ടാൻ തീരുമാനിച്ചിരുന്നു. ജിഎസ്‌ടി നടപ്പാക്കൽ മൂലം വരുമാനക്കുറവ് പരിഹരിക്കുന്നതിന് 21 സംസ്ഥാനങ്ങൾ വായ്പയെടുക്കൽ ഓപ്ഷൻ തെരഞ്ഞെടുത്തുവെന്ന് നിർമല സീതാരാമൻ അറിയിച്ചിരുന്നു. ഒരു സംസ്ഥാനത്തിനും നഷ്ടപരിഹാരം കേന്ദ്രം നിഷേധിക്കുന്നില്ലെന്നും എന്നാൽ വായ്പയെടുക്കൽ ഓപ്ഷൻ തെരഞ്ഞെടുക്കാത്തവർ വിപണിയിൽ നിന്ന് കടം വാങ്ങണമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.