തെലുഗു സൂപ്പര്‍താരം അല്ലു അർജുന്‍റെ (Allu Arjun) വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം 'പുഷ്‌പ 2'വുമായി (Pushpa 2) അജയ് ദേവ്ഗണ്‍ - രോഹിത് ഷെട്ടി ചിത്രം (Ajay Devgn Rohit Shetty movie) ബോക്‌സോഫിസില്‍ ഏറ്റുമുട്ടാന്‍ സാധ്യത. 2024 ഓഗസ്‌റ്റ് 15ന് 'പുഷ്‌പ ദി റൂള്‍' റിലീസ് (Pushpa 2 The Rule) ചെയ്യുമെന്ന് അടുത്തിടെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ 'പുഷ്‌പ ദി റൂളി'ന്‍റെ അതേ റിലീസ് തീയതിയിലാണ് അജയ് ദേവ്ഗണിനെ (Ajay Devgn) നായകനാക്കി രോഹിത് ഷെട്ടി (Rohit Shetty) ഒരുക്കുന്ന 'സിങ്കം 3'യുടെയും (Singham 3) റിലീസ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍ തങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഈ റിലീസ് തീയതിയുമായി മുന്നോട്ട് പോയ അല്ലു അർജുന്‍റെ തീരുമാനത്തില്‍ അജയ് ദേവ്ഗണ്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളിൽ രോഹിത് ഷെട്ടിയുടെ മുംബൈയിലെ ഓഫിസിൽ നിരവധി യോഗങ്ങൾ നടന്നതായാണ് വിവരം. 'പുഷ്‌പ 2 ദി റൂളു'മായുള്ള ബോക്‌സോഫിസ് സംഘർഷം ഒഴിവാക്കാൻ 'സിങ്കം 3'യുടെ റിലീസ് മാറ്റിവയ്ക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് നിർമാതാക്കൾ.
രോഹിത് ഷെട്ടിയും അജയ് ദേവ്ഗണും, തങ്ങളുടെ റിലീസ് തീയതില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അത് രണ്ട് സിനിമകളുടെയും ബിസിനസ് സാധ്യതകളെ ദോഷകരമായി ബാധിക്കും. 'സിങ്കം 3'യുമായി ഏറ്റുമുട്ടാനൊരുങ്ങിയ അല്ലു അർജുന്‍റെ തീരുമാനത്തിൽ നിരാശരാണെങ്കിലും, രോഹിത്തും ദേവ്‌ഗണും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സിനിമ മേഖലയിലെ വലിയ ചിത്രത്തിലാണ്.
Also Read: ചരിത്രം കുറിച്ച് അല്ലു അര്‍ജുന്‍ ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
'പുഷ്‌പ'യും 'സിങ്ക'വും ബോളിവുഡ് സിനിമ മേഖലയില്‍ പ്രതീക്ഷിക്കാവുന്ന രണ്ട് ബ്ലോക്ക്ബസറ്‌റ്ററുകള്‍ ആണെങ്കിലും, ഇരുചിത്രങ്ങളും ഒരു ദിനം റിലീസിനെത്തുന്നത്, കലക്ഷന്‍റെ കാര്യത്തില്‍ രണ്ട് ചിത്രങ്ങള്‍ക്കും ഇത് ഗുണം ചെയ്യില്ല. 'പുഷ്‌പ 2' ഒരു അവധിക്കാല റിലീസിന് ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് അജയ് ദേവ്ഗണും രോഹിത് ഷെട്ടിയും. അങ്ങനെയെങ്കില്‍ 'സിങ്കം 3'യുടെ റിലീസ് മാറ്റാന്‍ രോഹിത് ഷെട്ടി തയ്യാറാവും.
'പുഷ്‌പ 2'ന്‍റെ അവധിക്കാല റിലീസിന്‍റെ പ്രാധാന്യവും 'സിങ്കം 3'യുടെ ശക്തമായ ബ്രാൻഡ് മൂല്യവും 'സിങ്കം' നിര്‍മാതാക്കള്‍ തിരച്ചറിയുന്നു. ഒരു അവധിക്കാല റിലീസ് അല്ലെങ്കില്‍ പോലും 'സിങ്കം 3' മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നാണ് 'സിങ്കം' നിര്‍മാതാക്കളുടെ വിശ്വാസം.