മഹാരാഷ്‌ട്ര: പ്രശസ്‌ത ഗായിക ലത മങ്കേഷ്‌കറിന് കൊവിഡ് പോസിറ്റീവ്. കൊവിഡ് ബാധയെ തുടര്‍ന്ന് ഗായികയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Singer Lata Mangeshkar tests Covid positive: ചെറിയ രീതിയല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്നാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
Lata Mangeshkar admitted to ICU: പ്രായാധിക്യത്തെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതലുകള്‍ നല്‍കാനാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്നും ലത മങ്കേഷ്‌കര്‍ ഇപ്പോള്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും അനന്തരവള്‍ രാച്‌ന വ്യക്തമാക്കി. ദീദിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും രാച്‌ന അഭ്യര്‍ഥിച്ചു.
2019ലും ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ലത മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് വൈറല്‍ ഇന്‍ഫെക്ഷനെ തുടര്‍ന്നായിരുന്നു ഗായിക ആശുപത്രിയില്‍ ചികിത്സ തേടിയത്.
കഴിഞ്ഞ സെപ്‌റ്റംബറിലായിരുന്നു ലതാജിയുടെ 92ാം ജന്മദിനം. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്‌കര്‍ ഈ പ്രായത്തിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പഴയ ചിത്രങ്ങളും ഗാനങ്ങളുമൊക്കെയായി ഗായിക എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
Also Read: Happy Birthday Aju Varghese: അജുവിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍