ETV Bharat / bharat

തുരങ്ക ദുരന്തം: പ്രതീക്ഷയേകി വെർട്ടിക്കൽ ഡ്രില്ലിംഗ്; രക്ഷാപ്രവർത്തനത്തിൽ പുരോഗതി - വെർട്ടിക്കൽ ഡ്രില്ലിംഗ് രക്ഷാപ്രവർത്തനം

Vertical drilling Silkyara tunnel rescue: തിരശ്ചീന ഡ്രില്ലിംഗ് നടത്തിയ ഓഗർ യന്ത്രം തകരാറിലായതിനെ തുടർന്നാണ് വെർട്ടിക്കൽ ഡ്രില്ലിംഗ് ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

Silkyara tunnel rescue Vertical drilling 19 metres  Silkyara tunnel rescue  Silkyara tunnel rescue updates  uttarakashi tunnel collapse  Vertical drilling Silkyara tunnel rescue  തുരങ്ക ദുരന്തം  വെർട്ടിക്കൽ ഡ്രില്ലിംഗ്  ഉത്തരകാശി രക്ഷാപ്രവർത്തനത്തിൽ പുരോഗതി  സിൽക്യാര തുരങ്കം  ഓഗർ യന്ത്രം തകരാറിൽ  തിരശ്ചീന ഡ്രില്ലിംഗ്  വെർട്ടിക്കൽ ഡ്രില്ലിംഗ് രക്ഷാപ്രവർത്തനം  തുരങ്കത്തിലകപ്പെട്ട തൊഴിലാളികൾ
Silkyara tunnel rescue
author img

By PTI

Published : Nov 26, 2023, 9:51 PM IST

ഉത്തരകാശി: ഉത്തരകാശിയിലെ സിൽക്യാരയിലെ തകർന്ന തുരങ്കത്തിനുള്ളിൽ രണ്ടാഴ്‌ചയോളം കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിൽ പുരോഗതി. ഞായറാഴ്‌ച 19.2 മീറ്റർ വെർട്ടിക്കൽ ഡ്രില്ലിംഗ് ( Vertical drilling) നടത്തിയതായി ഉദ്യോഗസ്ഥൻ അറിയിച്ചു. തകർന്ന തുരങ്കത്തിൽ നിന്ന് ലംബമായ പാത സൃഷ്‌ടിക്കുന്നതിനുള്ള ഡ്രില്ലിംഗാണ് ഞായറാഴ്‌ച ആരംഭിച്ചത് (Silkyara tunnel rescue Vertical drilling of 19.2 metres done on first day).

രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികൾക്ക് ഒൻപത് മീറ്റർ അകലെ തിരശ്ചീന ഡ്രില്ലിംഗ് നടത്തുന്ന ഒരു ഓഗർ യന്ത്രം തകരാറിലായിരുന്നു. ശനിയാഴ്‌ച രക്ഷാപ്രവർത്തനത്തിനിടെ ഓഗർ മെഷീന്‍റെ ബ്ലേഡുകൾ കട്ടിയുള്ള ലോഹവസ്‌തുക്കളില്‍ കുടുങ്ങുകയും ഡ്രില്ലിംഗ്‌ നിർത്തിവെക്കേണ്ടി വന്നിരുന്നു.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്താൻ രക്ഷാപ്രവർത്തകർ തുരങ്കത്തിന്‍റെ മല മുകളിൽ നിന്ന് 86 മീറ്റർ താഴേക്ക് തുരക്കണം. വെർട്ടിക്കൽ ഡ്രില്ലിംഗ് ഇതുവരെ 19.2 മീറ്ററായി ഉയർന്നതായി എൻഎച്ച്ഐഡിസിഎൽ എംഡി മഹമൂദ് അഹമ്മദ് ഞായറാഴ്‌ച വൈകുന്നേരം സിൽക്യാരയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

യന്ത്രത്തിന്‍റെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്നും തടസ്സങ്ങൾ നേരിടാതെ പോയാൽ നവംബർ 30നകം നാല് ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിരിക്കുന്നത്. കൂടുതല്‍ സമയമെടുത്തായാലും അവരെയെല്ലാം പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഒഡിഷയിലെ ഹരികുണ്ഡില്‍ നിന്നുമെത്തിച്ച ആഗര്‍ ഡ്രില്ലിങ് മെഷീനുകളുടെ സഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം നവംബര്‍ 24നായിരുന്നു ആരംഭിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും രക്ഷാപ്രവർത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.

തുരങ്കത്തില്‍ കുടുങ്ങിയ ഓഗര്‍ മെഷിന്‍റെ ഭാഗങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്‌ളാസ്‌മയും ലേസര്‍ കട്ടറുകളും ഉപയോഗിച്ച് നീക്കാനാണ് ശ്രമമെന്ന് സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ നീരജ് ഖൈര്‍വാള്‍ പറഞ്ഞിരുന്നു. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളും സുരക്ഷിതരാണെന്നും ദുരന്തനിവാരണ സേന അറിയിച്ചു.

അപകടം എങ്ങനെ?: നവംബർ 12 പുലർച്ചെ 5.30 ഓടെയാണ് സിൽക്യാരയിലെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകർന്ന് .സിൽക്യാര മുതൽ ബാർകോട്ട് വരെ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ സിൽക്യാര ഭാഗത്ത് 60 മീറ്ററോളം ചളി വീണതിനെത്തുടർന്നാണ് തൊഴിലാളികൾ അകപ്പെട്ടത്.

തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് രക്ഷാപ്രവർത്തകർ പാകം ചെയ്‌ത ഭക്ഷണം പൈപ്പിലൂടെ എത്തിച്ചിരുന്നു. തുരങ്കത്തിന്‍റെ തകർന്ന ഭാഗത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിലൂടെ ആറ് ഇഞ്ച് വീതിയുള്ള പൈപ്പ് ലൈൻ വഴിയാണ് ഭക്ഷണമെത്തിച്ചത്.(Uttarkashi tunnel collapse).

കോൺക്രീറ്റ് ജോലികൾ ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയ ഭാഗത്താണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. കുടുങ്ങിക്കിടക്കുന്ന ഭാഗത്ത് വൈദ്യുതിയും വെള്ളവും ലഭ്യമാണ്.

തൊഴിലാളികൾക്ക് നാല് ഇഞ്ച് കംപ്രസർ പൈപ്പ് ലൈൻ വഴി ഭക്ഷ്യവസ്‌തുക്കളും മരുന്നും നൽകിയിരുന്നു. വോക്കി ടോക്കികളുടെ സഹായത്തോടെ രക്ഷാപ്രവർത്തകർ തുരങ്കത്തിലുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.