ETV Bharat / bharat

മതകേന്ദ്രങ്ങളിലെ 11,000ത്തോളം ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത് യുപി സര്‍ക്കാര്‍

ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനാനുള്ള ഉത്തരവ് ഏപ്രിൽ 24നാണ് സർക്കാർ പുറത്തിറക്കിയത്

loudspeakers removed from up  loudspeakers news up  ഉച്ചഭാഷിണികള്‍ നീക്കം ചെയ്‌ത് യുപി  ലൗഡ്‌സ്‌പീക്കറുകളുടെ ശബ്‌ദം കുറച്ചു  യോഗി ആദ്യത്യനാഥ് വാർത്തകള്‍  national news latest
ഉച്ചഭാഷിണികള്‍ നീക്കം ചെയ്‌ത് യുപി സർക്കാർ
author img

By

Published : Apr 28, 2022, 2:10 PM IST

ലക്‌നൗ: ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്ന നടപടി തുടർന്ന് ഉത്തർപ്രദേശ് സർക്കാർ. ആഗ്ര, ലഖ്‌നൗ, ഗോരഖ്‌പൂർ, വാരണാസി തുടങ്ങി എട്ടോളം പ്രദേശങ്ങളിൽ നിന്ന് ഏകദേശം 11000 ഉച്ചഭാഷിണികളാണ് ഇതുവരെ നീക്കം ചെയ്‌തത്. 35000ത്തോളം ഉച്ചഭാഷിണികളുടെ ശബ്‌ദ പരിധിയും കുറച്ചു.

ഒദ്യോഗിക കണക്കുകള്‍ പ്രകാരം ലഖ്‌നൗ സോണിലെ മതകേന്ദ്രങ്ങളിൽ നിന്നാണ് ഇതുവരെ ഏറ്റവും കൂടുതൽ ഉച്ചഭാഷിണികള്‍ നീക്കം ചെയ്‌തത്. മേഖലയിൽ നിന്ന് 2,395 ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുകയും 7,397 ഉച്ചഭാഷിണികളുടെ ശബ്‌ദം പരിധി കുറയ്ക്കുകയും ചെയ്‌തു. ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനാനുള്ള ഉത്തരവ് ഏപ്രിൽ 24നാണ് സർക്കാർ പുറത്തിറക്കിയത്.

ശബ്‌ദ പരിധി കുറച്ച് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളവ അത് ലംഘിച്ചാൽ നീക്കം ചെയ്യാനും സർക്കാർ നിർദേശമുണ്ട്. ആരാധനാലയങ്ങളിൽ പുതിയ ഉച്ചഭാഷിണികൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതിയുള്ള പ്രദേശങ്ങളിൽ നിർദിഷ്‌ട സ്ഥലത്തിനപ്പുറത്തേക്ക് ശബ്‌ദം പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.