രാജസ്ഥാൻ/സിക്കാർ : രാജസ്ഥാനിലെ വിവിധ പ്രദേശങ്ങള്‍ ഏറ്റവും താഴ്‌ന്ന താപനിലയില്‍. രാജസ്ഥാനിലെ തണുപ്പുകാലത്തെ തന്നെ ഏറ്റവും കുറവ് താപനിലയാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഫത്തേപൂരിലെ സിക്കാറിൽ 2.5 ഡിഗ്രി സെൽഷ്യസാണ്. രാത്രി സമയങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ താപനില താഴ്‌ന്നുവെന്ന് കാലാവസ്ഥ അധികൃതർ വ്യക്തമാക്കി. ചുരുവിൽ 3.4 ഡിഗ്രി സെൽഷ്യസും റിപ്പോർട്ട് ചെയ്‌തു.
ALSO READ: ഇന്ത്യക്ക് ബാലികേറാ മലയായി ദക്ഷിണാഫ്രിക്ക; കേപ് ടൗണിലും കോലിപ്പടയ്‌ക്ക് തോൽവി, പരമ്പര നഷ്‌ടം
ചിത്തോർഗഡ്, ഫത്തേപൂർ, നാഗൗർ, ദാബോക്, ആൻഡ എന്നീ പ്രദേശങ്ങളിലായി 3.2, 3.4, 3.9, 4.4, 4.5 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില റിപ്പോർട്ട് ചെയ്‌തത്. അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് അതിശൈത്യം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.