ETV Bharat / bharat

സിദ്ദു മൂസേവാലയുടെ കൊലപാതകം : ഒരാള്‍ അറസ്റ്റില്‍ - murder of punjabi singer and congress leader sidhu musewala

സംഭവത്തില്‍ രണ്ട് ഗുണ്ടാനേതാക്കള്‍ക്ക് ഹാജരാകാന്‍ നോട്ടിസ് നല്‍കി മന്‍സ പൊലീസ്

Massive action by Mansa police in Musewala murder case  sidhu musewala murder case  സിദ്ദു മൂസേവാലയുടെ കൊലപാതകം യുവാവ് അറസ്റ്റില്‍  സിദ്ദു മൂസേവാലയുടെ കൊലപാതകം  murder of punjabi singer and congress leader sidhu musewala  sidhu musewala case
സിദ്ദു മൂസേവാലയുടെ കൊലപാതകം ; ഒരാള്‍ അറസ്റ്റില്‍
author img

By

Published : Jun 1, 2022, 1:59 PM IST

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്) : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഭൗ എന്ന മൻപ്രീത് സിംഗ് പൊലീസ് പിടിയില്‍. ഡെറാഡൂണില്‍ നിന്നാണ് ഇയാളെ മൻസ പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തില്‍ സെർജി മിന്‍റു എന്ന ഗുണ്ടാനേതാവിനും മറ്റൊരു കൊലപാതക കേസില്‍ ഫിറോസ്‌പൂർ ജയിലിൽ കഴിയുന്ന മൻപ്രീത് സിംഗ് മന്നക്കും മന്‍സ പൊലീസ് ഹാജരാകാനുള്ള നോട്ടിസ് നല്‍കിയിട്ടുണ്ട്.

സിദ്ദുവിന്‍റെ കൊലപാതകത്തില്‍ പഞ്ചാബ് പൊലീസിന്‍റെ മെല്ലെപ്പോക്ക് നയം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സിദ്ദുവിന്‍റെ സരക്ഷ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് ഭഗവത് മന്‍ സര്‍ക്കാരും വിമര്‍ശനം നേരിട്ടു. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ട് ഗുണ്ടാനേതാക്കള്‍ക്ക് ഹാജരാകാനുള്ള നോട്ടിസ് അയയ്ക്കു‌കയും ചെയ്‌തിട്ടുണ്ടെന്ന് ഫരീദ്കോട്ട് റേഞ്ച് ഐജി പ്രദീപ് യാദവ് പറഞ്ഞു.

Also Read പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു, ദാരുണ സംഭവം സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ

പഞ്ചാബിലെ മന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വച്ചായിരുന്നു സിദ്ദുവിന് വെടിയേറ്റത്. അദ്ദേഹത്തിനുണ്ടായിരുന്ന വിഐപി സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു സംഭവം. 30 റൗണ്ട് വെടിയേറ്റാണ് സിദ്ദു മൂസേവാല കൊല്ലപ്പെട്ടത്. വെടിവയ്‌പ്പിനിടെ ഗായകന്‍റെ കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു.

കൊലയ്ക്കുപിന്നില്‍ ലോറൻസ് ബിഷ്‌ണോയി സംഘമാണെന്നും ഇവരുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്തം ഏറ്റെടുത്തെന്നും പൊലീസ് മുമ്പ് അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.