ETV Bharat / bharat

മധ്യപ്രദേശ് വാഹനാപകടം: നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

ചൊവ്വാഴ്‌ച രാവിലെയാണ് നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.

Sidhi bus accident  four officials suspended in madhya pradesh  Shivraj Singh Chouhan suspends four officials  51 dead in MP bus accident  Madhya Pradesh Road Development Corporation  മധ്യപ്രദേശ് വാഹനാപകടം: ശിവരാജ് സിംഗ് ചൗഹാൻ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു  മധ്യപ്രദേശ് വാഹനാപകടം  സിദ്ധി  മധ്യപ്രദേശ്  ശിവരാജ് സിംഗ് ചൗഹാൻ  Shivraj Singh Chouhan
മധ്യപ്രദേശ് വാഹനാപകടം: ശിവരാജ് സിംഗ് ചൗഹാൻ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
author img

By

Published : Feb 18, 2021, 1:05 PM IST

ഭോപ്പാൽ: മധ്യപ്രദേശില്‍ ബസ്‌ കനാലില്‍ മറിഞ്ഞുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.ഡിവിഷണൽ മാനേജർ, അസിസ്‌റ്റന്‍റ് ജനറൽ മാനേജർ, മധ്യപ്രദേശ് റോഡ് വികസന കോർപ്പറേഷൻ മാനേജർ, ആർ.ടി.ഒ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രദേശത്തെ റോഡുകളുടെ വികസനം നടപ്പാക്കണമെന്ന് അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു.

അപകടവുമായി ബന്ധപ്പെട്ട് ബസിന്‍റെ ഡ്രൈവറെ ബുധനാഴ്‌ച അറസ്‌റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. വാഹനാപകടത്തിൽ മരിച്ചവരുടെ അവകാശികൾക്ക് കഴിഞ്ഞ ദിവസം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ചൊവ്വാഴ്‌ച രാവിലെയാണ് സിദ്ധിയില്‍ നിന്നും രെവയിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട ബസ്‌ രാംപൂരില്‍ വച്ച് കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.