ETV Bharat / bharat

നയിക്കാന്‍ സിദ്ധരാമയ്യ, വലം കയ്യായി ഡികെ; ജനക്ഷേമത്തിനായി ഒറ്റക്കെട്ടാകുമെന്ന് ഉറപ്പ്

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് നേതാക്കൾ പ്രതികരിച്ചു

കർണാടക തെരഞ്ഞെടുപ്പ്  കർണാടക മുഖ്യമന്ത്രി  കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ  എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ  Siddaramaiah is next Karnataka CM  D K Shivakumar to be deputy  Karnataka government formation  Siddaramaiah will be the Chief Ministe  DKS will continue as the KPCC president  Congress on May 18 announced Siddaramaiah next CM
കന്നട വാഴാൻ സിദ്ധരാമയ്യ
author img

By

Published : May 18, 2023, 2:00 PM IST

Updated : May 18, 2023, 4:18 PM IST

ബംഗളൂരു: ദിവസങ്ങൾ നീണ്ടു നിന്ന ചർച്ചകൾക്കൊടുവില്‍ കർണാടകയിലെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും പ്രഖ്യാപിക്കപ്പെട്ടു. തങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് നേതാക്കൾ പ്രതികരിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വമാണ് അഞ്ച് ദിവസത്തെ അനുനയ ചർച്ചകൾക്ക് ശേഷം കർണാടകയില്‍ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്.

  • ಕನ್ನಡಿಗರ ಹಿತ ರಕ್ಷಣೆಗೆ ನಮ್ಮ ಕೈಗಳು ಸದಾ ಒಂದಾಗಿರಲಿದೆ.

    ಜನಪರ, ಪಾರದರ್ಶಕ, ಭ್ರಷ್ಟಾಚಾರ ರಹಿತ ಆಡಳಿತ ನೀಡುವ ಜೊತೆಗೆ ನಮ್ಮ ಎಲ್ಲಾ ಗ್ಯಾರೆಂಟಿಗಳನ್ನು ಈಡೇರಿಸಲು ಕಾಂಗ್ರೆಸ್ ಪಕ್ಷ ಒಂದು ಕುಟುಂಬವಾಗಿ ಕೆಲಸ ಮಾಡಲಿದೆ. pic.twitter.com/V0OoO7JUKQ

    — Siddaramaiah (@siddaramaiah) May 18, 2023 " class="align-text-top noRightClick twitterSection" data=" ">

'ജനങ്ങളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ ഞങ്ങളുടെ കൈകൾ എപ്പോഴും ഒരുമിക്കും. ജനപക്ഷവും സുതാര്യവും അഴിമതിരഹിതവുമായ ഭരണം നൽകാനും ഞങ്ങളുടെ എല്ലാ ഉറപ്പുകളും നിറവേറ്റാനും കോൺഗ്രസ് പാർട്ടി ഒരു കുടുംബമായി പ്രവർത്തിക്കും' -സിദ്ധരാമയ്യ, ഡികെ ശിവകുമാറിനും എഐസിസി അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെയ്‌ക്കും ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചു.

  • Karnataka's secure future and our peoples welfare is our top priority, and we are united in guaranteeing that. pic.twitter.com/sNROprdn5H

    — DK Shivakumar (@DKShivakumar) May 18, 2023 \" class="align-text-top noRightClick twitterSection" data=" \"> \

കർണാടകയുടെ സുരക്ഷിതമായ ഭാവിയും ജനങ്ങളുടെ ക്ഷേമവുമാണ് തങ്ങളുടെ മുൻ‌ഗണന, അത് ഉറപ്പുനൽകുന്നതിൽ തങ്ങൾ ഒറ്റക്കെട്ടാണെന്നും അതേ ചിത്രം തന്നെ ട്വീറ്റ് ചെയ്‌തുകൊണ്ട് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറും പ്രതികരിച്ചു. ദിവസങ്ങൾ നീണ്ട ആകാംക്ഷക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡികെ ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയായും കോൺഗ്രസ് പ്രഖ്യാപിച്ചത്. ശനിയാഴ്‌ച (20.05.23) ന് ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.

മന്ത്രിമാർ അടക്കമുള്ളവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. രണ്ടാം തവണയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പിസിസി അധ്യക്ഷ പദവിയും ഡികെ ശിവകുമാർ വഹിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് വരെയാണ് ശിവകുമാർ പിസിസി അധ്യക്ഷനായി തുടരുക. എന്നാല്‍ മുഖ്യമന്ത്രി പദം പങ്കിടുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ഈ വാർത്തകളെ എഐസിസി നേതൃത്വം നിരാകരിച്ചു. അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നായിരുന്നു കെസി വേണുഗോപാല്‍ വാർത്ത സമ്മേശനത്തില്‍ വ്യക്തമാക്കിയത്.

224 അംഗ നിയമസഭയിലേക്ക് മെയ് 10ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകൾ നേടി മികച്ച വിജയം നേടിയപ്പോൾ ഭരണകക്ഷിയായ ബിജെപി 66 സീറ്റുകളും ജനതാദൾ (സെക്കുലർ) 19 സീറ്റുകളും നേടി.

Last Updated : May 18, 2023, 4:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.