ETV Bharat / bharat

'ആര്യന്‍ ഖാന്‍റെ മയക്കുമരുന്ന് കേസിലൂടെ ലഖിംപൂർ സംഭവം വഴിതിരിച്ചു വിട്ടു'; ആരോപണവുമായി കപിൽ സിബൽ - ലഖിംപൂർ സംഭവം

ആര്യന്‍ ഖാന്‍റെ കേസില്‍ എന്‍.സി.ബി, അന്വേഷണം പുതിയ നിയമത്തിലൂടെയാണ് പ്രയോഗിച്ചതെന്നും കപില്‍ സിബല്‍ പറഞ്ഞു.

Kapil Sibal  Modi  BJP  Congress  Lakhimpur Kheri  Aryan Khan  Cruise Drug bust case  Narcotics Control Bureau  കപിൽ സിബൽ  ആര്യന്‍ ഖാന്‍  മയക്കുമരുന്ന്  ലഖിംപൂർ സംഭവം  മയക്കുമരുന്ന് കേസ്
'ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസിലൂടെ ലഖിംപൂർ സംഭവം വഴിതിരിച്ചു വിട്ടു'; ആരോപണവുമായി കപിൽ സിബൽ
author img

By

Published : Oct 15, 2021, 6:28 PM IST

ന്യൂഡൽഹി: കര്‍ഷകരടക്കമുള്ള എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ആര്യൻ ഖാൻ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് ഉപയോഗിച്ചുവെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യന്‍റെ കാര്യത്തിൽ കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളി എന്ന് മുദ്രചാര്‍ത്തുന്നതായും അദ്ദേഹം ആരോപിച്ചു.

മയക്കുമരുന്ന് കേസില്‍ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അന്വേഷണം പുതിയ നിയമശാസ്ത്രത്തിലൂടെയാണ് നടത്തിയത്. ഉപയോഗം, കൈവശം വയ്ക്കൽ എന്നിവയാണ് കേസെങ്കിലും ഇതില്‍ എന്‍.സി.ബിയുടെ പക്കല്‍ തെളിവില്ലെന്നും സിബല്‍ ട്വീറ്റില്‍ ആരോപിച്ചു. അതിനിടെ, ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന് മണി ഓര്‍ഡര്‍ അയച്ച് കുടുംബം.

ALSO READ: കൈ വെട്ടിയെടുത്തു,സിംഘു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍റെ പേരില്‍ ഒക്‌ടോബര്‍ 11ന് 4,500 രൂപ എത്തിയെന്ന് ജയില്‍ സൂപ്രണ്ട് നിതിന്‍ വായ്‌ചല്‍ അറിയിച്ചു. ജയില്‍ ക്യാന്‍റീനിലെ ചെലവിനായാണ് പണം.

ജയില്‍ നിയമമനുസരിച്ച് തടവുകാര്‍ക്ക് ജയിലിനുള്ളിലെ ചെലവുകള്‍ക്കായി പരമാവധി 4,500 രൂപ പുറത്ത് നിന്ന് സ്വീകരിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.