നാഗ്‌പൂര്‍: അംറെഡിലെ ശുഭം ധാമ്ദു കൊലപാതക കേസിനെ ആസ്പദമാക്കി നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വഴിതിരിവ്. നേരത്തെ കൊലപാതക കേസിലെ പ്രധാന പ്രതി 11 വയസുകാരിയെ പീഡിപ്പിച്ചിരുന്നു എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കൂടാതെ ഒന്‍പത് പേര്‍ കൂടി ഇരയെ പീഡിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തി. നാല് ദിവസം മുമ്പായിരുന്നു നാഗ്‌പൂര്‍ ജില്ലയിലെ അംറെഡ് സ്വദേശി റോഷൻ സദാശിവ് കാർഗോങ്കർ, ശുഭം ഭോജ്‌രാജ് ധാമ്ദു എന്ന യുവാവിനെ കൊലപ്പെടുത്തിയത്.
പീഡനം അന്വേഷണം പുരോഗമിക്കവേ: കൊലപാതക കേസിന്‍റെ അന്വേഷണം പുരോഗമിക്കവെയാണ് പ്രതിയായ റോഷനും സുഹൃത്തുക്കളും പീഡിപ്പിച്ചുവെന്ന് പതിനൊന്ന് വയസുകാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. റോഷനും സുഹൃത്തും ചേര്‍ന്ന് റോഷന്‍റെ വീട്ടില്‍ കൊണ്ടുപോയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. ശേഷം 300 രൂപ കുട്ടിക്ക് നല്‍കുകയും പീഡന വിവരം വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
ഏതാനും ദിവസങ്ങളിലായി മറ്റ് എട്ട് സുഹൃത്തുക്കളും കുട്ടിയെ പീഡിപ്പുവെന്നാണ് റിപ്പോര്‍ട്ട്. സബ് ഡിവിഷന്‍ പൊലീസ് ഉദ്യോഗസ്ഥ പൂജ ഗെയ്‌ക്‌വാദിനാണ് കേസിന്‍റെ അന്വേഷണ ചുമതല. കൊലപാതക കേസിലെ പ്രതി റോഷൻ സദാശിവ് കാർഗോങ്കറിന് പുറമെ ഗജാനന്‍ ദാമോദര്‍ മുരുഷ്ക്കര്‍ , പ്രേംദാസ് ജഗോബ ഗതിബന്‍ജെ, രാജേഷ് ശങ്കര്‍ മഹാകല്‍ക്കര്‍, മയൂര്‍ ഭാസ്ക്കര്‍ ദലാല്‍, ഗോവിന്ദ് ഗുലാബ് നട്ടെ, നിഖില്‍ വിനായക് നാറുലെ, സൗരഭ് ഉത്തം റിദേ, നിതേഷ് അരുണ്‍ ഫുക്കട്ട്, പ്രദ്യുമ്‌ന ദിലീപ് കരുത്കര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.