ETV Bharat / bharat

തുണിക്കട ഉടമയെ വെടിവച്ചുകൊന്നു; സംഭവം 20 ലക്ഷത്തിന്‍റെ ഭീഷണിക്ക് പിന്നാലെ, പൊലീസിനെതിരെ കുടുംബം

പഞ്ചാബ് ദിൻപുരില്‍ തുണിക്കട നടത്തുന്ന യുവാവിനെയാണ് ഇരുചക്രവാഹനത്തിലെത്തിയ സംഘം വെടിവച്ചുകൊന്നത്

shop owner shot dead in Punjab  shop owner shot dead in dinpur Punjab  തുണിക്കട ഉടമയെ വെടിവച്ചുകൊന്നു  പഞ്ചാബ് ദിൻപുരില്‍  റസൂൽപുര്‍  വസ്‌ത്ര സ്ഥാപന ഉടമയെ വെടിവച്ചുകൊന്ന സംഭവത്തില്‍
തുണിക്കട ഉടമയെ വെടിവച്ചുകൊന്നു; സംഭവം 20 ലക്ഷത്തിന്‍റെ ഭീഷണിക്ക് പിന്നാലെ, പൊലീസിനെതിരെ കുടുബം
author img

By

Published : Oct 11, 2022, 10:39 PM IST

Updated : Oct 11, 2022, 10:51 PM IST

അമൃത്‌സർ: പഞ്ചാബിൽ റെഡിമെയ്‌ഡ് വസ്‌ത്ര സ്ഥാപന ഉടമയെ വെടിവച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. റസൂൽപുര്‍ സ്വദേശിയായ ഗുർജന്ത് സിങാണ് കൊല്ലപ്പെട്ടത്. അമൃത്‌സർ - ബതിന്ദ ദേശീയ പാതയിലെ ദിൻപുരില്‍ സ്ഥിതിചെയ്യുന്ന കടയില്‍ ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 11) വൈകുന്നേരമാണ് സംഭവം.

പഞ്ചാബില്‍ തുണിക്കട ഉടമയെ വെടിവച്ചുകൊന്നു, സിസിടിവി ദൃശ്യം പുറത്ത്

മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേരാണ് സംഭവത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. താന സദർ തരൺ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അര ഡസനോളം വെടിയുണ്ടകൾ കടയുടമയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

അതേസമയം, രണ്ട് മാസം മുന്‍പ് ഒരു ഗുണ്ടാസംഘം 20 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു.

Last Updated : Oct 11, 2022, 10:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.