ന്യൂഡല്‍ഹി : ഇന്ത്യൻ രാജ്യാന്തര ഷൂട്ടിങ് താരം നമൻവീർ സിങ് ബ്രാറിനെ (28) മരിച്ച നിലയിൽ കണ്ടെത്തി. മൊഹാലിയിലെ വീട്ടിൽ വെടിയേറ്റുമരിച്ച നിലയിലായിരുന്നു. നമൻവീറിന്‍റെ തലയ്‌ക്കാണ് വെടിയേറ്റത്. അതേസമയം ആത്മഹത്യയാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 2015ൽ ദക്ഷിണ കൊറിയയിൽ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ ഡബിൾ ട്രാപ് ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടാന്‍ മൻവീറിനായിരുന്നു.
also read: നഷ്ടം നികത്താന്‍ രണ്ട് അധിക ടി20ക്ക് തയ്യാര്‍; ഇസിബിയോട് ബിസിസിഐ
അതേവര്‍ഷം നടന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും മൻവീർ വെങ്കലം നേടിയിരുന്നു. 2016ൽ പോളണ്ടിൽ നടന്ന ലോക യൂണിവേഴ്‌സിറ്റി ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു