ETV Bharat / bharat

ശിവസേനയിലെ ഉദ്ദവ്-ഷിന്‍ഡെ വിഭാഗത്തിന്‍റെ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാറിന്‍റെ ഭാവി തീരുമാനിക്കുന്നതായിരിക്കും ഈ ഹര്‍ജികളിലെ സുപ്രീംകോടതിയുടെ ഉത്തരവ്.

SHIVSENA CASE IN SUPREME COURT TO DECIDE EKNATH SHINDE GOVERNMENT FATE  rivalry in shivsena  udhav thackery shinde rivalry in supreme court  political crisis in Maharashtra  ശിവസേനയിലെ കേസുകള്‍ സുപ്രീംകോടതിയില്‍  മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി  മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ് ചോദ്യം ചെയ്‌തുള്ള ഹര്‍ജി
ശിവസേനയിലെ ഉദ്ദവ്-ഷിന്‍ഡെ വിഭാഗത്തിന്‍റെ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍
author img

By

Published : Jul 11, 2022, 10:16 AM IST

Updated : Jul 11, 2022, 1:14 PM IST

ന്യൂഡല്‍ഹി: ശിവസേനയിലെ ഷിന്‍ഡെ വിഭാഗത്തിന്‍റേയും ഉദ്ദവ് താക്കറെ വിഭാഗത്തിന്‍റേയും ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഏക്‌നാഥ് ഷിന്‍ഡെയടക്കമുള്ള 16 ശിവസേന എംഎല്‍എമാര്‍ക്ക് അയോഗ്യത നോട്ടീസ് അയച്ച മഹാരാഷ്‌ട്ര അസംബ്ലി ഡെപ്യൂട്ടി സ്‌പീക്കര്‍ നര്‍ഹരി സിര്‍വാളിന്‍റെ നടപടി ചോദ്യം ചെയ്‌തുകൊണ്ടാണ് ഏക്‌നാദ് ഷിന്‍ഡെ വിഭാഗത്തിന്‍റെ ഹര്‍ജി. മഹാരാഷ്‌ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ഉദ്ദവ് താക്കറെ വിഭാഗം സമര്‍പ്പിച്ച ഹര്‍ജികളുമാണ് ഇന്ന് പരിഗണിക്കുന്നത്.

ശിവസേനയിലെ മൂന്നില്‍ രണ്ട് എംഎല്‍എമാരും തങ്ങളുടെ കൂടെയാണെന്നും അതുകൊണ്ട് തന്നെ കൂറുമാറ്റ നിയമപ്രകാരമുള്ള അയോഗ്യത നിലനില്‍ക്കില്ലെന്നുമാണ് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന്‍റെ വാദം. അതുകൊണ്ട് തന്നെ ഏക്‌നാഥ് ഷിന്‍ഡെയെ സഭാ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി അജയ്‌ ചൗദരിയെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നും ഷിന്‍ഡെ വിഭാഗം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിപ്പ് ലംഘിച്ച ഏക്‌നാഥ് ഷിന്‍ഡെയടക്കമുള്ള പതിനാറ് എംഎല്‍എമാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടികള്‍ നിലനില്‍ക്കുമ്പോള്‍ ഏക്‌നാഥ് ഷിന്‍ഡയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത്‌ സിങ് കോഷിയാരിയുടെ തീരുമാനത്തെ ഉദ്ദവ് താക്കറെ വിഭാഗത്തിന്‍റെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചിട്ടില്ലെന്നും അതുകൊണ്ട് ഇവര്‍ സസ്‌പെന്‍ഷന് വിധേയമാകുമെന്നുമാണ് ഹര്‍ജിയിലെ വാദം. ജൂലൈ 3ന് നടന്ന സ്‌പീക്കറുടെ തെരഞ്ഞെടുപ്പും ജൂലൈ നാലിന് നടന്ന വിശ്വാസവോട്ടെടുപ്പും റദ്ദാക്കണമെന്നും ഉദ്ദവ് താക്കറെ വിഭാഗത്തിന്‍റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാറിന്‍റെ ഭാവിയെ തീരുമാനിക്കുന്നതായിരിക്കും ഈ ഹര്‍ജികളിലെ വിധി. ഔദ്യോഗിക ശിവസേന ഏത് വിഭാഗമാണെന്നുള്ള ഉത്തരവും സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടാകും.

Last Updated : Jul 11, 2022, 1:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.