ETV Bharat / bharat

'ഹിന്ദുത്വ പ്രത്യയശാസ്‌ത്രം സംസ്‌കാരമാണ്, അരാജകത്വമല്ല'; ഹനുമാൻ ചാലിസ വിവാദത്തിൽ ബിജെപിക്കെതിരെ ശിവസേന

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സ്വകാര്യ വസതിയായ 'മാതോശ്രീ'ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലാനുള്ള ജനപ്രതിനിധികളായ ദമ്പതികളുടെ ആഹ്വാനത്തിന് പിന്നിൽ ബിജെപിയാണെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌ന ആരോപിക്കുന്നു.

Shiv Sena says Hindutva is culture not chaos  Hanuman Chalisa  Shiv Sena Hanuman Chalisa row  ഹനുമാൻ ചാലിസ വിവാദം മഹാരാഷ്‌ട്ര  ബിജെപിക്കെതിരെ ശിവസേന  ശിവസേന മുഖപത്രം സാമ്‌ന
ഹനുമാൻ ചാലിസ വിവാദത്തിൽ ബിജെപിക്കെതിരെ ശിവസേന
author img

By

Published : Apr 25, 2022, 4:25 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ ഹനുമാൻ ചാലിസ ചൊല്ലുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന. ഹിന്ദുത്വ പ്രത്യയശാസ്‌ത്രം ഒരു സംസ്‌കാരമാണെന്നും അരാജകത്വമല്ലെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ പറയുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സ്വകാര്യ വസതിയായ 'മാതോശ്രീ'ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലാനുള്ള മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽനിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണയുടെയും അവരുടെ ഭർത്താവും സ്വതന്ത്ര എംഎൽഎയുമായ രവി റാണയുടേയും ആഹ്വാനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

ഇതിനു പിന്നിൽ ബിജെപിയുടെ 'ജീർണിച്ച ബുദ്ധി' ആണെന്ന് സാമ്‌നയുടെ എഡിറ്റോറിയലിൽ ആരോപിക്കുന്നു. ദമ്പതികളായ ജനപ്രതിനിധികളുടെ പ്രഖ്യാപനത്തെ തുടർന്ന് ഇരുവരെയും വീട്ടിൽ നിന്ന് പുറത്തുകടക്കാനാവാത്ത വിധത്തിൽ ശിവസേന പ്രവർത്തകർ ഉപരോധിച്ചിരുന്നു. മുംബൈയിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ഇരുവരുടെയും ശ്രമമെന്നും ബിജെപിയാണ് ഇതിനുപിന്നിലെന്നും മറാത്തി ദിനപത്രം ആരോപിക്കുന്നു.

ലോക്‌സഭ സ്‌പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഓഫിസിന് മുന്നിൽ ഇവർ ഹനുമാൻ ചാലിസ ചൊല്ലണമെന്നും പത്രം പറയുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഭരിക്കുന്ന സംസ്ഥാനത്ത് ഹനുമാൻ ചാലിസ ചൊല്ലുന്നതിൽ ആർക്കും ഒരുതരത്തിലുമുള്ള നിയന്ത്രണവുമില്ല. എന്നാൽ ഇവർ എന്തിനാണ് മാതോശ്രീക്ക് മുന്നിൽ പാരായണം ചെയ്യണമെന്ന് നിർബന്ധിതരാകുന്നതെന്നും എഡിറ്റോറിയലിൽ ചോദിക്കുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംവരണ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നതിനായി നവനീത് റാണ വ്യാജ ജാതി സർട്ടിഫിക്കറ്റ് നിർമിച്ചുവെന്നും ശിവസേന ആരോപിക്കുന്നു. ഇത്തരമൊരു വ്യാജ വ്യക്തിയുടെ തോളിൽ ചാരി ഹനുമാൻ ചാലിസ പാരായണം ചെയ്യണമെന്ന ബിജെപിയുടെ ആഗ്രഹം ശ്രീരാമനെയും ഹനുമാനെയും അപമാനിക്കുന്നതിന് തുല്യമാണ്.

കോൺഗ്രസ്, എൻസിപി തുടങ്ങിയ മതേതര പാർട്ടികളുടെ സഹായത്തോടെയാണ് 2019ലെ തെരഞ്ഞെടുപ്പിൽ നവനീത് റാണ വിജയിച്ചത്. എന്നാൽ ഇപ്പോൾ അവർ ബിജെപി പാളയത്തിൽ പ്രവേശിച്ചിരിക്കുകയാണ്. താക്കറെ സർക്കാരിനെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ട് കേന്ദ്രസേനയുടെ സുരക്ഷ നേടാമെന്ന ഒരു ഓഫർ നടക്കുന്നുണ്ട് എന്നും പ്രസിദ്ധീകരണം പരിഹസിച്ചു. നവനീത് റാണക്ക് അടുത്തിടെ കേന്ദ്ര സർക്കാർ കേന്ദ്ര സായുധസേനയുടെ വിഐപി സുരക്ഷ നൽകിയതിനെ പരിഹസിച്ചു കൊണ്ടായിരുന്നു സാമ്‌നയുടെ വിമർശനം.

ശിവസേന പ്രവർത്തകർ ദമ്പതികളുടെ വീട് ഉപരോധിച്ചതിനെ തുടർന്ന് ശനിയാഴ്‌ച വൈകുന്നേരം ഇരുവരെയും മുംബൈ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. സർക്കാർ സംവിധാനത്തെ വെല്ലുവിളിച്ചതിനും രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിനും താക്കറെയ്‌ക്കെതിരെ പരാമർശങ്ങൾ നടത്തിയതിനും രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഐപിസി സെക്ഷൻ 153 (എ), മുംബൈ പൊലീസ് ആക്ടിലെ സെക്ഷൻ 135 (നിരോധനാജ്ഞ ലംഘിക്കൽ) എന്നിവ ചുമത്തിയാണ് അറസ്റ്റ്. ഇരുവരെയും പൊലീസ് ഞായറാഴ്‌ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.