ETV Bharat / bharat

ക്രിക്കറ്റ് മൈതാനത്ത് നിന്ന് ബോളിവുഡിലേക്ക്: ആദ്യ ചിത്രത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ശിഖർ ധവാൻ - ശിഖർ ധവാൻ

ഹുമ ഖുറേഷിയും സൊനാക്ഷി സിൻഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഡബിൾ എക്‌സ്‌എൽ’ എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.

Cricketer Shikhar Dhawan is all set to make his Bollywood debut  Cricketer Shikhar Dhawan  Shikhar Dhawan latets news  Shikhar Dhawan in bollywood  ക്രിക്കറ്റ് താരം ശിഖർ ധവാൻ  ശിഖർ ധവാൻ ബോളിവുഡിലേയ്‌ക്ക്  ശിഖർ ധവാൻ വാർത്തകൾ  മലയാളം വാർത്തകൾ  ഡബിൾ എക്‌സ്‌എൽ  ദേശീയ വാർത്തകൾ  national news  malayalam news
ക്രിക്കറ്റ് മൈതാനത്ത് നിന്ന് ബോളിവുഡിലേയ്‌ക്ക്: ആദ്യ ചിത്രത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ശിഖർ ധവാൻ
author img

By

Published : Oct 12, 2022, 2:58 PM IST

മുംബൈ: ക്രിക്കറ്റ് താരം ശിഖർ ധവാൻ ബോളിവുഡിലേക്ക്. ഹുമ ഖുറേഷിയും സൊനാക്ഷി സിൻഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഡബിൾ എക്‌സ്‌എൽ’ എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിൽ ശിഖർ ധവാൻ ഹുമയ്‌ക്കൊപ്പം കൈകോർത്ത് നൃത്തം ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ നടി തന്‍റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ പുറത്ത് വിട്ടു.

'ഒടുവിൽ പൂച്ച ബാഗിന് പുറത്ത് ചാടി' എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയിരുന്നത്. ഹുമ വാർത്ത പങ്കുവച്ചയുടൻ ശിഖറിനെ ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ. സ്‌ത്രീ ശരീരത്തിന്‍റെ പോസിറ്റിവിറ്റിയും ശരീര വലിപ്പത്തിന്‍റെ ആകർഷണീയതയും സൗന്ദര്യവും സംസാരിക്കുന്ന ചിത്രമാണ് ഡബിൾ എക്‌സ്‌എൽ.

ചിത്രത്തിൽ സഹീർ ഇഖ്ബാലും വേഷമിട്ടിട്ടുണ്ട്. മുദാസർ അസീസ് തിരക്കഥ എഴുതി സത്രം രമണി സംവിധാനം ചെയ്യുന്ന ഈ റൊമാന്‍റിക്‌ കോമഡി ടി-സീരീസ്, വക്കാവോ ഫിലിംസ്, എലെമെൻ 3 എന്‍റർടെയ്‌ൻമെന്‍റ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. 2022 നവംബർ നാലിന് സിനിമ തിയേറ്ററുകളിൽ എത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.