ETV Bharat / bharat

Shikhar Dhawan divorce ഭാര്യയുടെ പീഡനം, ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി - ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ചു

Shikhar Dhawan and Ayesha Mukherjee Divorced ഓസ്‌ട്രേലിയയിൽ മുൻ ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന മകനെ കാണാൻ ശിഖർ ധവാന് അനുമതി നൽകി കോടതി.

Cricketer Shikhar Dhawan  Shikhar Dhawan divorce  Shikhar Dhawan divorce granted  Ayesha Mukherjee  Shikhar Dhawan Son Custody  ക്രിക്കറ്റ് താരം ശിഖർ ധവാൻ  വിവാഹ മോചനം  ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ചു  ഐഷ മുഖർജി
Cricketer Shikhar Dhawan divorce Granted
author img

By ETV Bharat Kerala Team

Published : Oct 5, 2023, 12:09 PM IST

ന്യൂഡൽഹി : ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യയ്‌ക്കും വിവാഹ മോചനം അനുവദിച്ച് (Shikhar Dhawan and Ayesha Mukherjee Divorced ) ഡൽഹി കുടുംബ കോടതി (family court of Delhi). ഭാര്യ അയേഷ മുഖർജിയിൽ നിന്നും താരത്തിന് ക്രൂരതകളും മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നതായി കോടതി വിലയിരുത്തി. വിവാഹ മോചനം ആവശ്യപ്പെട്ട് ശിഖർ ധവാൻ നൽകിയ ഹർജിയിൽ മുൻ ഭാര്യക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതോടെയാണ് ഇരുവർക്കും വിവാഹ മോചനം (Divorce) അനുവദിച്ചത്.

2012 ഡിസംബറിൽ സിഖ് ആചാര പ്രകാരം ശിഖർ ധവാനും മുൻ ഭാര്യ അയേഷ മുഖർജിയും (Ayesha Mukherjee) വിവാഹിതരായത്. ഇരുവരുടേയും പ്രായപൂർത്തിയാകാത്ത മകനുമൊത്ത് അയേഷ വർഷങ്ങളായി ഹർജിക്കാരനിൽ നിന്നും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇത് ഹർജിക്കാരന് മാനസിക പീഡനം ഉണ്ടാക്കിയതായി കുടുംബ കോടതി ജഡ്‌ജി ഹരീഷ് കുമാർ ചൂണ്ടിക്കാട്ടി.

മകനെ കാണാൻ അനുമതി : മകന്‍റെ സ്ഥിരം കസ്‌റ്റഡി (Custody Of Shikhar Dhawan's Son) ആവശ്യപ്പെട്ടും ശിഖർ ധവാൻ ഹർജി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോടതി ഉത്തരവ് നൽകിയിട്ടില്ല. ഇരുവരുടേയും മകൻ ഓസ്‌ട്രേലിയൻ പൗരനായ സാഹചര്യത്തിൽ ശിഖർ ധവാൻ നൽകിയ ഹർജി നടപ്പാക്കണമെങ്കിൽ ആ വിദേശരാജ്യത്തിന്‍റെ അനുമതി വേണമെന്ന് കോടതി വ്യക്തമാക്കി. അയേഷ‌ക്കൊപ്പം ഓസ്‌ട്രേലിയയിൽ കഴിയുന്ന മകനെ വീഡിയോ കോൾ ചെയ്യാനും ഓസ്‌ട്രേലിയയിലും ഇന്ത്യയിലുമായി മകനെ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കാനുമുള്ള അനുമതി ധവാന് കോടതി നൽകിയിട്ടുണ്ട്.

പണം നൽകിയില്ലെങ്കിൽ ഭീഷണിയെന്ന് ധവാൻ : സ്‌കൂൾ അവധിയുടെ പകുതിയോളം സമയം കുട്ടിയെ ഇന്ത്യയിലേയ്‌ക്ക് കൊണ്ടുവന്ന് ധവാന്‍റെ കുടുംബത്തോടൊപ്പം നിർത്താനും കോടതി അനുമതി നൽകി. ഓസ്‌ട്രേലിയയിൽ കിക്ക് ബോക്‌സറായ അയേഷ മുഖർജി, തന്നെ വിവാഹം കഴിച്ചതിന്‍റെ പ്രാഥമിക കാരണം തന്നിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കാൻ വേണ്ടിയാണെന്നത് വിവാഹാനന്തരമാണ് മനസിലായതെന്ന് ശിഖർ ധവാൻ ഹർജിയിൽ പറഞ്ഞു.

ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ അപകീർത്തികരവും വ്യാജവുമായ ആരോപണങ്ങൾ ഉന്നയിച്ച് തന്‍റെ പ്രശസ്‌തി നഷ്‌ടപ്പെടുത്തുമെന്നും ക്രിക്കറ്റ് ജീവിതം നശിപ്പിക്കുമെന്നും അയേഷ ഭീഷണിപ്പെടുത്തിയിരുന്നതായും ധവാൻ ഹർജിയിൽ ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.