ETV Bharat / bharat

Sharad Pawar With Gautam Adani: അദാനിയുടെ പ്ലാന്‍റ് ഉദ്‌ഘാടനം ചെയ്‌ത് ശരദ്‌ പവാര്‍, പിന്നാലെ വസതി സന്ദര്‍ശനവും; പ്രതിപക്ഷത്ത് തലവേദന

NCP Chief Sharad Pawar Inaugurates Lactoferrin Plant With Gautam Adani: അദാനി ഗ്രൂപ്പിന് കീഴില്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ലാക്‌ടോഫെറിൻ പ്ലാന്‍റായ എക്‌സിംപവറാണ് ശരദ് പവാര്‍ ഉദ്‌ഘാടനം ചെയ്‌തത്

Sharad Pawar  Gautam Adani  Lactoferrin Plant  Hindenburg Report  NCP  അദാനി  ശരദ്‌ പവാര്‍  എന്‍സിപി അധ്യക്ഷന്‍  മഹാരാഷ്‌ട്ര  രാഹുല്‍ ഗാന്ധി
Sharad Pawar With Gautam Adani
author img

By ETV Bharat Kerala Team

Published : Sep 23, 2023, 10:51 PM IST

ചച്ഛർവാഡി: ഇന്ത്യന്‍ ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയുടെ (Gautam Adani) ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന് കീഴിലെ ലാക്‌ടോഫെറിൻ പ്ലാന്‍റ് (Lactoferrin Plant) ഉദ്‌ഘാടനം ചെയ്‌ത് എന്‍സിപി അധ്യക്ഷന്‍ (NCP President) ശരദ് പവാര്‍ (Sharad Pawar). അദാനി ഗ്രൂപ്പിന് കീഴില്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ലാക്‌ടോഫെറിൻ പ്ലാന്‍റായ എക്‌സിംപവറാണ് (Exympower) നിരവധി തവണ കേന്ദ്രമന്ത്രിയും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാര്‍ ഉദ്‌ഘാടനം ചെയ്‌തത്. അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് (Hindenburg Report) ഉള്‍പ്പടെയുള്ളവയുടെ പശ്ചാത്തലത്തില്‍ വിവാദങ്ങളില്‍ ഇടംപിടിക്കുകയും പ്രതിപക്ഷനിര ഒരുപോലെ വിമര്‍ശനവുമുന്നയിക്കുന്ന അദാനിയുടെ ഉടമസ്ഥതയിലുള്ള സംരംഭത്തിന്‍റെ ഉദ്‌ഘാടനത്തിന് പ്രതിപക്ഷത്തെ ഉന്നതനായ നേതാവായ പവാര്‍ തന്നെ നേരിട്ടെത്തിയതും രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.

  • It was a privilege to inaugurate India’s first Lactoferrin Plant Exympower in Vasna , Chacharwadi , Gujarat along with Mr. Gautam Adani pic.twitter.com/G5WH9FaO5f

    — Sharad Pawar (@PawarSpeaks) September 23, 2023 " class="align-text-top noRightClick twitterSection" data=" ">

പ്രതിപക്ഷത്തിന് തലവേദനയായി കൂടിക്കാഴ്‌ച: പ്ലാന്‍റിന്‍റെ ഉദ്‌ഘാടന ശേഷം, ഗുജറാത്തിലെ ചച്ഛര്‍വാഡിയിലെ വസ്‌നയിലുള്ള ഇന്ത്യയിലെ ആദ്യ ലാക്‌ടോഫെറിൻ പ്ലാന്‍റ് എക്‌സിംപവര്‍ ഗൗതം അദാനിക്കൊപ്പം ഉദ്‌ഘാടനം ചെയ്യാനായത് പ്രത്യേകതയായി കാണുന്നുവെന്ന് ശരദ് പവാര്‍ എക്‌സിലും കുറിച്ചു. ഇതിന് പിന്നാലെ പവാര്‍ അദാനിയുടെ വസതിയും അഹമ്മദാബാദിലെ ഓഫിസും സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍ പ്രതിപക്ഷ നിരയിലെ ശക്തനായ നേതാവായ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യവസായിയായ ഗൗതം അദാനിയുമായുള്ള ബാന്ധവത്തെ ചൊല്ലി നിരന്തരം വിമര്‍ശനം കടുപ്പിക്കുന്നതിനിടെയുള്ള പവാറിന്‍റെ വേദി പങ്കിടല്‍ പ്രതിപക്ഷ നിരയില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

Also Read: Adani Group Denies OCCRP Allegations: 'ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുതുക്കിയെത്തിയത്'; ഒസിസിആര്‍പി ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്

മാത്രമല്ല അടുത്തിടെ നടന്ന പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷത്തിനായി കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയവും കൊണ്ടുവന്നിരുന്നു. ഇതിന്‍റെ ചര്‍ച്ചാവേളയില്‍ പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും ഗൗതം അദാനിക്കും മാത്രമെ ചെവികൊടുക്കാറുള്ളുവെന്ന് രാഹുല്‍ ഗാന്ധി അതിശക്തമായി വിമര്‍ശിക്കുകയും ചെയ്‌തിരുന്നു.

മുമ്പും കണ്ടു, മിണ്ടി: അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചൂടുപിടിച്ച സമയത്ത് ഇക്കഴിഞ്ഞ ഏപ്രില്‍ 20 ന് ഗൗതം അദാനിയും ശരദ് പവാറും തമ്മില്‍ മുംബൈയില്‍ വച്ച് കൂടിക്കാഴ്‌ച നടന്നിരുന്നു. രണ്ടുമാസങ്ങള്‍ക്കിപ്പുറം ജൂണ്‍ രണ്ടിനും പവാറും അദാനിയും തമ്മില്‍ മറ്റൊരു കൂടിക്കാഴ്‌ചയും നടന്നു. ഈ കൂടിക്കാഴ്‌ച ഏതാണ്ട് അരമണിക്കൂറോളം നീളുകയും ചെയ്‌തിരുന്നു.

അദാനിക്കെതിരെ രാഹുല്‍ വീണ്ടും: രാജസ്ഥാനിലെ ഏറ്റവും വലിയ വനിത കോളജായ മഹാറാണി കോളജിലെത്തി പഠനത്തില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ച വിദ്യാര്‍ഥിനികള്‍ക്കായുള്ള സ്‌കൂട്ടറുകള്‍ വിതരണം ചെയ്‌ത ശേഷമുള്ള സംവാദത്തിനിടെ ശനിയാഴ്‌ചയും രാഹുല്‍ ഗാന്ധി അദാനിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ചിരുന്നു. അദാനിയുടെ പേര് പറയുമ്പോൾ തന്നെ ബിജെപിക്കാർക്ക് ദേഷ്യം വരുമെന്നും അങ്ങനെയാണെന്ന് കരുതി നമുക്ക് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. എന്‍റെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും അവർ എന്നെ ഭയക്കുന്നതിനാലാണ് എന്‍റെ ലോക്‌സഭ അംഗത്വം പോലും റദ്ദാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ മുന്നിൽ ഏതെങ്കിലും ബിജെപി പ്രവർത്തകൻ വന്നാൽ അദാനിയുടെ പേര് പറഞ്ഞാൽ മതിയെന്നും അവര്‍ ഉടൻ ഓടി രക്ഷപ്പെടുമെന്നും രാഹുല്‍ വേദിയില്‍ വച്ച് പരിഹസിച്ചിരുന്നു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചാൽ നിങ്ങള്‍ക്ക് മുന്നിൽ നിൽക്കാൻ പോലും അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.