മുംബൈ: കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാർ ബുധനാഴ്‌ച രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തും. നിയമങ്ങൾ കേന്ദ്രസർക്കാർ തിടുക്കത്തിൽ പാസാക്കിയതായും സ്ഥിതിഗതികൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ രാജ്യത്തുടനീളം കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്നും മുൻ കൃഷി മന്ത്രി കൂടിയായ പവാർ പറഞ്ഞു. പഞ്ചാബിലും ഹരിയാനയിലും പ്രധാനമായും നെല്ലും ഗോതമ്പുമാണ് കൃഷി ചെയ്യുന്നത്. ആ കർഷകരാണ് പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്‌ച ഭാരത് ബന്ദ് പ്രഖ്യാപിച്ചു.
കർഷക പ്രതിഷേധം; ശരദ് പവാർ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തും - ശരദ് പവാർ
നിയമങ്ങൾ കേന്ദ്രസർക്കാർ തിടുക്കത്തിൽ പാസാക്കിയതായും സ്ഥിതിഗതികൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ രാജ്യത്തുടനീളം കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്നും ശരദ് പവാർ പറഞ്ഞു