ന്യൂഡൽഹി: തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും, കന്യാകുമാരിയിലെ ലോക് സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും അമിത് ഷാ പങ്കെടുക്കും. ഇന്ന് വൈകിട്ട് 6.30ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക.
അമിത്ഷായുടെ സാനിധ്യം സംസ്ഥാനത്ത് ബിജെപിക്ക് വലിയ പിന്തുണയാകുമെന്നാണ് പാർട്ടിയുടെ വിലയരുത്തൽ. തമിഴ്‌നാട്ടിൽ വിജയ് സങ്കൽപ് മഹാസാംപാർക്ക് യാത്രാ പരിപാടിക്ക് തുടക്കം കുറിച്ചാണ് ഷാ പ്രചാരണം ആരംഭിക്കുന്നത്. കന്യാകുമാരിയിലെ ശുചീന്ദ്രം ക്ഷേത്രം സന്ദർശിച്ച് ശേഷമാണ് വിജയ് സങ്കൽപ് മഹാസാംപാർക്ക് യാത്രാ ആരംഭിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
പ്രചാരണ പരിപാടിയിൽ പാർട്ടി പ്രവർത്തകർ വീടുകൾതോറും എത്തി കേന്ദ്രസർക്കാരിന്‍റെ നയങ്ങൾ ചർച്ച ചെയ്യും. ഇതുകൂടാതെ ഹിന്ദു കോളജിൽ നിന്ന് കാമരാജ് പ്രതിമയിലേക്കുള്ള റോഡ്ഷോയിലും അതിമ്ഷാ പങ്കെടുക്കും. കൂടാതെ കന്യാകുമാരിയിലെ ഉഡുപ്പി ഹോട്ടലിൽ അമിത്ഷാ തൊഴിലാളികളെ അഭിസംബോധന ചെയ്യും.