മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഷാര്‍ജ പുസ്‌തകോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് കിങ് ഖാനെ കസ്റ്റംസ് തടഞ്ഞത്.
സ്വകാര്യ ജെറ്റില്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയ നടന്‍റെ ബാഗില്‍ നിന്ന് വിലകൂടിയ ആറ് ആഡംബര വാച്ചുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കസ്റ്റംസ് നടപടി. 18 ലക്ഷം രൂപയോളം വിലവരുന്ന വാച്ചുകളാണ് ഷാരൂഖ് ഖാന്‍റെ ബാഗിലുണ്ടായിരുന്നത്.
വാച്ചുകള്‍ക്ക് 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതോടെയാണ് ഷാരൂഖിനെയും അദ്ദേഹത്തിന്‍റെ മാനേജരേയും കസ്റ്റംസ് സംഘം വിട്ടയച്ചത്. നടന്‍റെ അംഗരക്ഷകരും ഒപ്പമുണ്ടായിരുന്നു.