മുംബൈ: ബോളിവുഡ് നടന്‍ ഷാരുഖ് ഖാന്‍റെ വീട് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. ജബല്‍പുര്‍ സ്വദേശി ജിതേഷ് താക്കൂറിനെ മധ്യപ്രദേശ് പൊലീസാണ് വലയിലാക്കിയത്. മുംബൈ പൊലീസിന്‍റെ കൺട്രോൾ റൂമിലേക്ക് ഫോണ്‍ വിളിച്ചാണ് ഭീഷണി.
ഷാരൂഖിന്‍റെ 'മന്നത്ത് ഹൗസ്' തകര്‍ക്കുന്നതോടൊപ്പം മുംബൈയിലെ നാലിടങ്ങളിലും ആക്രമണം നടത്തുമെന്നും പ്രതി പറയുകയുണ്ടായി. ജനുവരി ആറിനാണ് ഷാരൂഖിന്‍റെ വീടും മറ്റും തകർക്കുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് മുംബൈ പൊലീസ് കോൾ ലൊക്കേഷൻ കണ്ടെത്തി.
ALSO READ: Lata Mangeshkar admitted to ICU: ലത മങ്കേഷ്‌കറിന് കൊവിഡ്; ഗായിക ഐസിയുവില്‍
ജിതേഷ് താക്കൂറിനെ തിരിച്ചറിഞ്ഞതോടെ മധ്യപ്രദേശ് പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. മദ്യപാനിയും തൊഴില്‍രഹിതനുമാണ് ജിതേഷ്. കുറച്ച് ദിവസങ്ങളായി ഷാരൂഖ് ഖാനെതിരെ സോഷ്യൽ മീഡിയയിൽ പ്രതി പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.