ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ജവാന്‍' (Jawan) കഴിഞ്ഞ ദിവസമാണ് (സെപ്‌റ്റംബര്‍ 7) ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തിയത് (Jawan release). പ്രദര്‍ശന ദിനത്തില്‍ അര്‍ധരാത്രിയില്‍ പോലും തിയേറ്ററുകള്‍ക്ക് പുറത്ത് തിക്കും തിരക്കും അനുഭവപ്പെട്ടു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം (Atlee Bollywood debut) പ്രേക്ഷകര്‍ക്ക് നന്നായി ബോധിച്ചു എന്നതിന് തെളിവാണ് തിയേറ്റര്‍ പരിസരങ്ങളിലെ ഈ തിരക്കുകള്‍. ഈ സാഹചര്യത്തില്‍ പ്രേക്ഷകര്‍ക്ക് അറിയേണ്ടത് 'ജവാനെ' ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എന്ന് എവിടെ കാണാനാകുമെന്നാണ് (Jawan on which OTT platform).
ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും പ്രൊഡക്ഷൻ ബാനറായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് (Red Chillies Entertainment) ആമസോണ്‍ പ്രൈം, നെറ്റ്‌ഫ്ലിക്‌സ്, ഡിസ്‌നി + ഹോട്ട്‌സ്‌റ്റാര്‍, സീ5, വൂട്ട്, സോണിലിവ് തുടങ്ങി ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നല്ല ബന്ധമാണ് പങ്കിടുന്നത്. അതുകൊണ്ട് തന്നെ ഈ പ്ലാറ്റ്‌ഫോമുകളില്‍ ഏതിലെങ്കിലുമാകാം ജവാന്‍റെ ഒടിടി റിലീസ്. എന്നാല്‍ ജവാന്‍ നെറ്റ്‌ഫ്ലിക്‌സിന് വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍ (Jawan has been sold to Netflix).
ഡിജിറ്റൽ റൈറ്റ്‌സ്, സാറ്റ്‌ലൈറ്റ് ബ്രോഡ്‌കാസ്‌റ്റിങ്, മ്യൂസിക് റൈറ്റ്‌സ് എന്നിവ ഉൾപ്പെടെ 250 കോടി രൂപയാണ് സാറ്റ്‌ലൈറ്റ് റൈറ്റ്‌സിലൂടെ 'ജവാന്‍' (Satellite rights for Jawan) സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പഠാന്‍ റിലീസോടെ ഷാരൂഖ് ഖാന് ഇത് വിജയകരമായ വര്‍ഷമായിരുന്നു. ഇപ്പോള്‍ ജവാന്‍ റിലീസോടെ ഇത് ഇരട്ടിവിജയമായി മാറി. യാഷ് രാജ് ഫിലിംസ് നിര്‍മിച്ച പഠാന്‍ ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഒടിടി സ്‌ട്രീമിങ് നടത്തുന്നത്. എന്നാല്‍ ഷാരൂഖിന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് 'ജവാന്' വേണ്ടി ഇതേ പ്ലാറ്റ്‌ഫോം തന്നെ തിരഞ്ഞെടുക്കുമോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
തിയേറ്റര്‍ റിലീസ് കഴിഞ്ഞ് 56 ദിവസങ്ങള്‍ക്ക് ശേഷമാണ് 'പഠാന്‍' ഒടിടിയില്‍ റിലീസ് ചെയ്‌തത്. 'പഠാന്‍റെ' ഈ ഒടിടി റിലീസ് സ്‌ട്രാറ്റെജി 'ജവാന്‍റെ' ഒടിടി റിലീസിലും ഉപയോഗിക്കുമെങ്കില്‍, ഈ വര്‍ഷം ദീപാവലി നാളിലാകും 'ജവാന്‍' ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്നത്.
അതേസമയം 'ജവാന്‍' ആദ്യ ദിനം തന്നെ ബോക്‌സോഫിസിലെ നിരവധി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞു. പ്രദര്‍ശന ദിനത്തില്‍ ഇന്ത്യൻ ബോക്‌സോഫിസിൽ, 'ജവാന്‍', 'പഠാനെ' മറികടന്നു. ഒരു ബോളിവുഡ് സിനിമയ്‌ക്ക് ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന ഓപ്പണിംഗാണ് 'ജവാന്' ലഭിച്ചത്. ആദ്യ ദിനത്തില്‍, ഇന്ത്യയൊട്ടാകെ 75 കോടി രൂപയുടെ കലക്ഷനാണ് 'ജവാന്‍' നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
'ജവാന്‍റെ' ഹിന്ദി പതിപ്പ് മാത്രം, ഏകദേശം 65 കോടി രൂപ കലക്‌ട് ചെയ്‌തു. സിനിമയുടെ ഡബ്ബ് ചെയ്‌ത പതിപ്പുകളില്‍ നിന്നും 10 കോടി രൂപയും ലഭിച്ചു. ഇതോടെ ബോളിവുഡില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ബോക്‌സോഫിസ് റെക്കോഡുകളും 'ജവാന്‍' തകര്‍ത്തെറിഞ്ഞു.