കൊൽക്കത്ത: ബംഗാളിൽ അമിത് ഷാക്കെതിരെ റോഡിൻ്റെ ഇരു വശങ്ങളിലും എസ്‌എഫ്‌ഐയുടെ ഗോ ബാക്ക് പോസ്റ്ററുകൾ. ബിജെപിയുടെ പരിവർത്തൻ യാത്രയിൽ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിലെത്തിയ സാഹചര്യത്തിലാണ് പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഉയർന്നത്.
ഈ പോസ്റ്ററുകൾ തൊഴിലില്ലായ്‌മയെക്കുറിച്ചാണെന്നും ജനങ്ങളുടെ ആവശ്യങ്ങളാണ് പോസ്റ്ററുകളിലെന്നും ഇടത് നേതാവ് മിതേന്ദ്ര ഭുനിയ പറഞ്ഞു. മോദി സർക്കാർ വാഗ്‌ദാനം പാലിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം സംഭവത്തിൽ ബിജെപി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.