ബെംഗളൂരു: മംഗളൂരുവിൽ ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവതിയ്ക്ക് നേരെ ലൈംഗീക അതിക്രമത്തിന് ശ്രമിച്ചയാൾ അറസ്റ്റിൽ. ട്രെയിനിൽ യാത്ര ചെയ്യവേ ഇയാള്‍ യുവതിയെ നിരന്തരം സ്പർശിക്കുകയായിരുന്നു. യുവതി സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
തുടർന്ന് മംഗളൂരു റെയിൽവേ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.