ബെംഗളൂരു: എയര്‍ഹോസ്റ്റസിന് (Air Hostess) നേരെ ലൈംഗിക അതിക്രമം (Sexual Harassment). ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ (Bengaluru International Airport) യാത്രക്കാരന്‍ അറസ്റ്റില്‍. മാലിദ്വീപില്‍ നിന്നുള്ള അക്രം അഹമ്മദാണ് (51) അറസ്റ്റിലായത്. ഓഗസ്റ്റ് 18നാണ് കേസിനാസ്‌പദമായ സംഭവം.
മാലിദ്വീപില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് ഇയാള്‍ എയര്‍ഹോസ്റ്റസിനോട് ലൈംഗിക അതിക്രമം (Sexual Harassment) നടത്തിയത്. യാത്രക്കിടെ 33 കാരിയായ എയര്‍ ഹോസ്റ്റസിനോട് ഇയാള്‍ ബിയറും മറ്റ് വസ്‌തുക്കളും ആവശ്യപ്പെട്ടു. ഇവ നല്‍കാന്‍ അടുത്തെത്തിയ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയും ശരീരത്തില്‍ സ്‌പര്‍ശിക്കുകയുമായിരുന്നു. വിമാനത്തിന്‍റെ സീറ്റില്‍ നിന്നും ഇയാള്‍ ഇടക്കിടെയ്‌ക്ക് എഴുന്നേറ്റെന്നും പരാതിയില്‍ പറയുന്നു.
ലാന്‍ഡിങ് സമയത്ത് സീറ്റില്‍ നിന്നെഴുന്നേറ്റ ഇയാളോട് ഇരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം വിളിച്ചുവെന്നും യുവതി പറയുന്നു. സംഭവത്തിന് പിന്നാലെ വിമാനം ബെംഗളൂരുവിലെത്തിയപ്പോള്‍ യുവതി പൊലീസില്‍ (Bengaluru Police) പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബിസിനസ് വിസയിലാണ് (Business Visa) ഇയാള്‍ ബെംഗളൂരുവില്‍ എത്തിയതെന്ന് നോര്‍ത്ത് ഈസ്റ്റ് ഡിവിഷനിലെ (North East Division) ഡിസിപി ലക്ഷ്‌മിപ്രസാദ് (DCP Lakshmiprasad) പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം (POCSO Case in Delhi): ന്യൂഡല്‍ഹിയില്‍ (New Delhi) നിന്നും അടുത്തിടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ വാര്‍ത്ത പുറത്തുവന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ ശിശു വികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്‌ടറാണ് (Child Development Department Deputy Director) അറസ്റ്റിലായത്. നോര്‍ത്ത് ഡല്‍ഹിയിലെ ബുരാരിയിലാണ് (Burari in North Delhi) സംഭവം.
ഭാര്യയുടെ സഹായത്തോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ഭാര്യക്കെതിരെയും പൊലീസ് (Police) കേസെടുത്തിട്ടുണ്ട്. 2020നും 2021നും ഇടയില്‍ നിരവധി തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ സുഹൃത്തിന്‍റെ മകളാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി. 2020ല്‍ പിതാവ് മരിച്ച പെണ്‍കുട്ടിയെ സഹായിക്കാനെന്ന വ്യാജേന ഇയാളും ഭാര്യയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. തുടര്‍ന്നാണ് പീഡനത്തിന് ഇരയാക്കിയത്.
നിരന്തരം പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇയാള്‍ ഭാര്യയെ വിവരം അറിയിച്ചു. എന്നാല്‍ മെഡിക്കല്‍ സ്റ്റോറില്‍ (Medical Shop) നിന്നും ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് (Medicine) വാങ്ങി നല്‍കി പെണ്‍കുട്ടിയെ കൊണ്ട് കഴിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.