മുംബൈ: മഹാരാഷ്‌ട്രയില്‍ പെണ്‍വാണിഭം നടത്തിയതിന് ഭോജ്‌പുരി നടി സുമൻ കുമാരി (24) അറസ്റ്റില്‍. സംഭവം നടന്ന സബർബൻ ഗോരേഗാവിലെ ഹോട്ടലിൽ നിന്ന് മൂന്ന് മോഡലുകളെ രക്ഷപ്പെടുത്തുകയും ചെയ്‌തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, മുംബൈ പൊലീസിന്‍റെ എൻഫോഴ്‌സ്‌മെന്‍റ് സെല്‍ ഹോട്ടൽ മുറിയിൽ റെയ്‌ഡ് നടത്തിയതിനെ തുടര്‍ന്നാണ് നടപടി.
നടി ഏജന്‍റായാണ് പ്രവർത്തിച്ചത്. ഭോജ്‌പുരി സിനിമകള്‍ക്ക് പുറമെ ഹിന്ദി, പഞ്ചാബി, മറ്റ് പ്രാദേശിക ഭാഷകളിലെ ഒടിടി ഷോകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആൽബം പാട്ടുകളിലും താരം മുഖം കാണിച്ചിരുന്നു. നടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് അന്വേഷണ സംഘം പറഞ്ഞു. ഒരു യുവതിക്ക് 50,000 രൂപ എന്ന വില പറഞ്ഞാണ് നടി പെണ്‍വാണിഭം നടത്തിയത്.