പട്ന: തുടർച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ബിഹാറിലെ നിരവധി നദികളുടെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നു. ഗന്ധക്, ബുർഹി ഗന്ധക്, കമല ബാലൻ, കോസി, മഹാനന്ദ, പർമാൻ തുടങ്ങിയ നദികള്‍ അപകട രേഖ മറികടന്നാണ് ഒഴുകുന്നത്. വടക്കൻ ബിഹാർ, സീമാഞ്ചൽ എന്നീ പ്രദേശങ്ങളിലൂടെയാണ് ഈ നദികൾ ഒഴുകുന്നത്.
ഭീതിയുണർത്തി ഗംഗയും
മഴയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗംഗ നദിയുടെ ജലനിരപ്പും ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ ഏഴു നഗരങ്ങളിലൂടെ ഒഴുകുന്ന ഗംഗ നദി, പട്നയില്‍ ജലനിരപ്പിലെ അപകട രേഖ മറികടന്ന് 2.67 മീറ്റര്‍ ഉയര്‍ന്നാണ് ഒഴുകുന്നത്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജനവാസമേഖലകളില്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. പട്നയിൽ 45 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിഹാറിലെ 11 ജില്ലകളിൽ ശരാശരി 25 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഭഗൽപൂർ ജില്ലയിലെ ബുക്സറില്‍ നിന്നും കഹൽഗാവിലേക്ക് വന്‍ തോതില്‍ ജലമെത്തിയതോടെയാണ് ഗംഗ നദിയുടെ ജലനിരപ്പ് ഉയര്‍ന്നത്. പട്നയ്ക്കു പുറമെ, മുൻഗറിലെ ജലനിരപ്പ് അപകടനിരക്കിനേക്കാൾ 1.16 മീറ്ററും ഭാഗൽപൂരിൽ 1.10 മീറ്ററുമാണ് ഉയർന്നത്.
ALSO READ: തമിഴ്‌നാട്ടിൽ വീണ്ടും ദുർമന്ത്രവാദ കൊലപാതകം; ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു