ന്യൂഡൽഹി: പുതിയ സിവിൽ ഏവിയേഷൻ മന്ത്രിയായി അധികാരമേറ്റ ജ്യോതിരാദിത്യ സിന്ധ്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ. കൊവിഡിന്‍റെ സാഹചര്യത്തിൽ വ്യോമയാന മേഖല കനത്ത സാമ്പത്തിക നഷ്‌ടത്തിലൂടെയാണ് കടന്നു പോകുന്നത്.
വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണമാണ് മറ്റൊരു പ്രധാന പ്രശ്നം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊവിഡ് മൂലം ആയിരക്കണക്കിന് ജീവനക്കാർക്കാണ് ഈ മേഖലയിൽ ജോലി നഷ്‌ടമായത്.
also read:മഹാരാഷ്ട്രയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം
മുപ്പതുവർഷം മുൻപ് പിതാവ് മാധവറാവു സിന്ധ്യ വഹിച്ചിരുന്ന പദവിയാണ് സിന്ധ്യയെ തേടിയെത്തിയിരിക്കുന്നത് എന്നത് യാദ്യശ്ചികമാണ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്‌തനും ഒരു കാലത്ത് മധ്യപ്രദേശിൽ പാർട്ടിയുടെ മുഖവുമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. രണ്ടാം മോദി സർക്കാരിന്‍റെ പുനഃസംഘടന റിപ്പോർട്ടുകൾ വന്നു തുടങ്ങിയപ്പോഴേ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സിന്ധ്യ ക്യാബിനറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്.