ETV Bharat / bharat

ഹിമാചലില്‍ ടൂറിസ്റ്റ് വാഹനം തോട്ടിലേക്ക് മറിഞ്ഞ് 10 മരണം, ഏഴ് പേര്‍ക്ക് പരിക്ക്

author img

By

Published : Sep 26, 2022, 9:10 AM IST

Updated : Sep 26, 2022, 10:19 AM IST

കുളു ജില്ലയിലെ ബഞ്ചാര്‍ സബ്‌ഡിവിഷനില്‍ നടന്ന അപകടത്തിലാണ് ഏഴ് പേര്‍ മരിച്ചത്. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം.

Kullu  vehicle falls into gorge in Himachals Kullu  seven tourists dead in accident kullu himachal  ten injured as vehicle falls into gorge in kullu  himachal pradesh  ഹിമാചല്‍ പ്രദേശ്  ടൂറിസ്റ്റ് വാഹനം തോട്ടിലേക്ക് മറിഞ്ഞ് ഏഴ് മരണം  ഹിമാചലില്‍ ടൂറിസ്റ്റ് വാഹനം  ഹിമാചല്‍ കുളു  കുളുവില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞു  national news  national latest news  national news headlines  ദേശീയ വാര്‍ത്ത  ദേശീയ വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍
ഹിമാചലില്‍ ടൂറിസ്റ്റ് വാഹനം തോട്ടിലേക്ക് മറിഞ്ഞ് ഏഴ് മരണം, 10 പേര്‍ക്ക് പരിക്ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ തോട്ടിലേക്ക് മറിഞ്ഞ് 10 മരണം. കുളു ജില്ലയിലെ ബഞ്ചാര്‍ സബ്‌ഡിവിഷനില്‍ ഞായറാഴ്‌ച(25.09.2022) വൈകിട്ടാണ് സംഭവം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച പുലര്‍ച്ചെ 12.45ന് ബഞ്ചാറില്‍ നിന്നുളള ബിജെപി എംഎല്‍എ സുരേന്ദര്‍ ഷൂരിയാണ് അപകടവിവരം പുറത്തുവിട്ടത്.

ബഞ്ചാര്‍ സബ്‌ഡിവിഷനില്‍ നടന്ന അപകടത്തെ കുറിച്ച് ഫേസ്‌ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം പുറംലോകത്തെ അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ആദ്യം ബഞ്ചാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നല്‍കിയതായി എംഎല്‍എ അറിയിച്ചു. തുടര്‍ന്ന് അവിടെ നിന്നും കുളു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ മരിച്ചവര്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. ഇവരെ തിരിച്ചറിഞ്ഞുവരികയാണ്. രാത്രി വൈകിയിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ ജില്ല ഭരണകൂടത്തിനും നാട്ടുകാര്‍ക്കും വീഡിയോയിലൂടെ സുരേന്ദര്‍ ഷൂരി നന്ദി അറിയിച്ചു.

Last Updated : Sep 26, 2022, 10:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.