ETV Bharat / bharat

രാജസ്ഥാനില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഏഴായി

author img

By

Published : Jan 14, 2021, 1:02 PM IST

ഭരത്‌പൂര്‍ ജില്ലയിലെ ചക് സമ്രി ഗ്രാമത്തില്‍ ബുധനാഴ്‌ച രണ്ട് പേര്‍ മരിച്ചിരുന്നു. ഇന്ന് രാവിലെ ഒരാള്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയും നാല് പേര്‍ ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്‌തു.

poisonous liquor  Rajasthan people die due to spurious liquor  spurious liquor  Death due to liquor  രാജസ്ഥാനില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഏഴായി  രാജസ്ഥാന്‍
രാജസ്ഥാനില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഏഴായി

ജയ്‌പൂര്‍: രാജസ്ഥാനില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ഭരത്‌പൂര്‍ ജില്ലയിലെ ചക് സമ്രി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ ജയ്‌പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഒരാള്‍ മരിച്ചത്. നാല് പേര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിക്കുകയും ചെയ്‌തു. വിഷമദ്യ ദുരന്തത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി മഹേഷ് ജോഷി എക്‌സൈസ് വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണത്തിന്‍റെ യഥാര്‍ഥ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിലൂടെ വ്യക്തമാകുമെന്ന് മന്ത്രി അറിയിച്ചു.

ബുധനാഴ്‌ചയാണ് ഗ്രാമത്തില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചത്. അവശനിലയിലായ എട്ട് പേരെ ആര്‍ബിഎം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മറ്റ് മൂന്ന് പേര്‍ ആര്‍പിഎം ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്രാമത്തില്‍ കുറേകാലമായി അനധികൃതമായി മദ്യവില്‍പന സജീവമാണ്. പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ ഇതുവരെ നടപടി എടുത്തിരുന്നില്ല. മധ്യപ്രദേശിലെ മൊറേനയില്‍ വ്യാജമദ്യം കഴിച്ച് 21 പേര്‍ മരിച്ച സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അടുത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.