ETV Bharat / bharat

പെഗാസസും കര്‍ഷക സമരവും ചര്‍ച്ച ചെയ്യണം, രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ എംപിമാര്‍

ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്തയച്ചത്.

Monsoon session of Parliament  President Ram Nath Kovind  Pegasus spyware report  BSP  RLP  National Conference  SAD  CPI  പെഗാസസ് വിവാദം  കര്‍ഷക സമരം  രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ എംപിമാര്‍  പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം  രാഷ്ട്രപതി രാംനാഥ് കോവിന്ദ്  പ്രതിപക്ഷ എംപിമാര്‍
പെഗാസസും കര്‍ഷക സമരവും ചര്‍ച്ച ചെയ്യണം, രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ എംപിമാര്‍
author img

By

Published : Jul 28, 2021, 6:48 AM IST

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും പെഗാസസ് വിഷയവും ചര്‍ച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാൻ ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. എൻസിപി, ബിഎസ്‌പി, ആര്‍എല്‍പി, എസ്‌എഡി, നാഷണല്‍ കോണ്‍ഫറൻസ്, സിപിഐ, സിപിഎം എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. സമ്മേളനം തുടങ്ങിയത് മുതല്‍ ഈ വിഷയങ്ങളില്‍ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചിരുന്നു.

രാഷ്ട്രപതിക്ക് കത്ത്

കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്നതിനിടെ നിരവധി കര്‍ഷകര്‍ക്ക് ജീവൻ നഷ്ടമായത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ്. എന്നാൽ കര്‍ഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പോലും കേന്ദ്രം തയ്യാറല്ലെന്ന് എസ്‌എഡി നേതാവ് ഹര്‍സിമ്രാത് ബാദല്‍ പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നതിനിടെ 550ല്‍ അധികം കര്‍ഷകര്‍ക്കാണ് ഇതിനകം ജീവൻ നഷ്ടമായത്.

കാർഷിക മേഖലയെ കോർപറേഷനുകൾക്ക് കൈമാറുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെ ഉണ്ടാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ മൂലം ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്നും കത്തില്‍ പറയുന്നു. പെഗാസസിലൂടെ രാജ്യത്തെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേല്‍ കമ്പനിയായ എൻ‌എസ്‌ഒ സര്‍ക്കാരുകള്‍ക്ക് മാത്രമാണ് പെഗാസസ് സോഫ്റ്റ്‌വെയര്‍ കൈമാറുന്നതെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ സ്വന്തം പൗരന്മാർക്കെതിരെ എന്തിനാണ് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതെന്ന് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. വിഷയത്തില്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും പ്രതിപക്ഷ പാർട്ടികൾ കത്തില്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.