ETV Bharat / bharat

ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 7 മരണം

നെല്ലൂരിലെ റാലിയിൽ അപകടത്തിൽപ്പെട്ട പ്രവർത്തകരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു

author img

By

Published : Dec 28, 2022, 10:11 PM IST

Updated : Dec 28, 2022, 10:58 PM IST

seven dead in stampede  Chandrababu Naidu rally accident  national news  malayalam news  nellore rally accident andra  seven people died in chandrababu rally  Chandrababu Naidu rally nellore  Chandrababu Naidu  ചന്ദ്രബാബു നായിഡുവിന്‍റെ റാലി  ചന്ദ്രബാബു നായിഡു  റാലിക്കിടെ വാക്കേറ്റം  റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  നെല്ലൂരിലെ റാലിയിൽ അപകടം  റാലിയിൽ പങ്കെടുത്ത ഏഴ് പ്രവർത്തകർ മരിച്ചു  പ്രവർത്തകർ ഓടയിൽ വീണ് മരിച്ചു  ചന്ദ്രബാബു നായിഡുവിന്‍റെ നെല്ലൂരിലെ റാലി
ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ ഏഴ് മരണം

അമരാവതി: ആന്ധ്രാപ്രദേശ് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. നെല്ലൂർ ജില്ലയിലെ കണ്ടുകൂർ പ്രദേശത്താണ് അപകടം ഉണ്ടായത്. ചന്ദ്രബാബു സഭയിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ ഒഴുകിയെത്തുകയും അവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

അതിനിടയിൽ ഓടയിലേക്ക് വീണ ഏഴ് പ്രവർത്തകർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ചന്ദ്രബാബു നായിഡു ആശുപത്രിയിൽ ദുരിതബാധിതരെ സന്ദർശിച്ചു. ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ സംസ്‌കാരം പാർട്ടിയുടെ പേരിൽ നടത്തുമെന്നും നായിഡു പറഞ്ഞു.

ദുരന്തത്തിനിരയായവരുടെ കുട്ടികളെ എൻടിആർ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Dec 28, 2022, 10:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.