മുംബൈ: കേന്ദ്ര ബജറ്റിന് മുന്നോടിയായി ഓഹരി വിപണിയില്‍ ഉണര്‍വ്. ബിഎസ്ഇയുടെ സെന്‍സെക്സ് സൂചിക 500 പോയിന്‍റ് വര്‍ധിച്ചു. എന്‍എസ്ഇയുടെ നിഫ്റ്റി സൂചിക വ്യാപാരം നടത്തുന്നത് 17,500 പോയിന്‍റിന് മുകളിലാണ്.
ഇന്നലെ ലോക്സഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പറ്റിയുള്ള വിലയിരുത്തലുകളാണ് ഓഹരി വിപണിയില്‍ ഉണര്‍വുണ്ടാക്കിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന സൂചികകള്‍ ഭദ്രമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വിലയിരുത്തിയിരുന്നു. ഇന്നലെ സെന്‍സെക്സ് 814 പോയിന്‍റാണ് വര്‍ധിച്ചത്. നിഫ്റ്റി 238 പോയിന്‍റും വര്‍ധിച്ചു.
2021-22 സാമ്പത്തിക വര്‍ഷത്തിലെ സമ്പത്തിക വളര്‍ച്ചാ നിരക്ക് 9.2 ശതമാനമായിരിക്കുമെന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ നിക്ഷേപകരില്‍ ആത്മവിശ്വാസം ഉണര്‍ത്തി. സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാവുമെന്ന പ്രതീക്ഷ ശക്തമാണ്. ഇതാണ് ഓഹരിവിപണിയിലെ മുന്നേറ്റങ്ങള്‍ക്ക് കാരണം. എല്ലാ വിഭാഗം ഓഹരികളും വാങ്ങല്‍ സമ്മര്‍ദ്ദത്തിലാണ് .
ALSO READ:കേന്ദ്ര ബജറ്റ് 2022; രാഷ്‌ട്രപതിയെ സന്ദർശിച്ച് നിർമല സീതാരാമൻ