ETV Bharat / bharat

'ബാലസ്റ്റ് ബ്ലാസ്റ്റായി'; ജീവനക്കാരിയുടെ കേൾവിപ്പിഴവിൽ രാജാ ഭോജ് വിമാനത്താവളം മുൾമുനയിൽ നിന്നത് മണിക്കൂറുകളോളം - ബാലസ്റ്റ്

വ്യാഴാഴ്‌ച പുലർച്ചെയാണ് ജീവനക്കാരിയുടെ കേൾവിപ്പിഴവ് വിമാനത്താവളത്തിൽ സുരക്ഷാഭീതി സൃഷ്‌ടിച്ചത്

security scare at Bhopal airport  ഭോപ്പാൽ വിമാനത്താവളം  രാജാഭോജ് വിമാനത്താവളം  ബലാസ്റ്റ് ബ്ലാസ്റ്റായി  വിമാനത്താവളത്തിൽ സുരക്ഷാഭീതി  Raja Bhoj International Airport  എയർലൈനുകൾ  ബലാസ്റ്റ്  ബ്ലാസ്റ്റ് അല്ല ബലാസ്റ്റ്  Bhopal airline  Indigo
'ബലാസ്റ്റ് ബ്ലാസ്റ്റായി'; ജീവനക്കാരിയുടെ കേൾവിപ്പിഴവിൽ രാജാ ഭോജ് വിമാനത്താവളം മുൾമുനയിൽ നിന്നത് മണിക്കൂറുകളോളം
author img

By

Published : Sep 9, 2022, 2:42 PM IST

ഭോപ്പാൽ: ബാലാസ്റ്റ് എന്ന വാക്ക് ബ്ലാസ്റ്റ് എന്ന് കേട്ട എയർപോർട്ട് ജീവനക്കാരിക്ക് പറ്റിയ അമളി രാജ ഭോജ് അന്താരാഷ്ട്ര വിമാനത്താവളത്തെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. വ്യാഴാഴ്‌ച പുലർച്ചെയാണ് ജീവനക്കാരിയുടെ കേൾവിപ്പിഴവിൽ വിമാനത്താവളത്തിൽ സുരക്ഷാഭീതി സൃഷ്‌ടിക്കുകയും മണിക്കൂറുകളോളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തത്.

ഇൻഡിഗോയുടെ കൗണ്ടറിലാണ് ആഗ്രയിലേക്കുള്ള 6E-7931 വിമാനത്തിന്‍റെ ബാലസ്റ്റിനെക്കുറിച്ച് അന്വേഷിച്ച് ഒരു കോൾ ലഭിച്ചത്. അധിക ഭാരം എന്നർഥം വരുന്ന വാക്കാണ് ബാലസ്റ്റ്. വ്യോമയാന മേഖലയിലും റെയിൽവേയിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദമാണിത്. വായുവിൽ ബാലൻസ് നിലനിർത്താൻ ആവശ്യമായ യാത്രക്കാരുടെ ഭാരം വിമാനത്തിൽ ഇല്ലെങ്കിൽ വിമാനത്തിൽ ലോഡ് ചേർക്കാൻ എയർലൈനുകൾ ഉപയോഗിക്കുന്ന പദമാണ്.

എന്നാൽ ബാലസ്റ്റ് എന്ന വാക്ക് ജീവനക്കാരി കേട്ടത് ബ്ലാസ്റ്റ് എന്നായിരുന്നു. തുടർന്ന് സ്‌ഫോടനം നടക്കാൻ പോകുകയാണെന്ന് ഇവർ തെറ്റിദ്ധരിക്കുകയും ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയും ചെയ്‌തു. എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ബ്ലാസ്റ്റ് അല്ല ബാലസ്റ്റ് ആയിരുന്നു എന്നും ജീവനക്കാരിക്ക് പറ്റിയ അമളിയാണിതെന്നും മനസിലായത്.

ALSO READ: 'ബാഗിൽ ബോംബ് ഉണ്ട്'; തമാശയില്‍ 'കുടുങ്ങി',വിമാനവും പോയി, പൊല്ലാപ്പ്

അതേസമയം ബോബ് ഭീഷണി ഉണ്ടെന്ന് തെറ്റിദ്ധരിച്ച് എയർപോർട്ടിലെ എല്ലാ സുരക്ഷ സംവിധാനങ്ങളും സജീവമാക്കിയിരുന്നു. ഇതിനിടെ എയർപോർട്ടിലേക്ക് അമിത വേഗതയിൽ ഒരു കാർ എത്തുകയും ഉടൻതന്നെ ടയർ കില്ലറുകൾ പ്രവർത്തനക്ഷമമാവുകയും വാഹനത്തിന്‍റെ ടയറുകൾ പഞ്ചറാക്കി വാഹനത്തെ തടയുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.