ETV Bharat / bharat

മണിപ്പൂരിൽ സൈന്യത്തിന്‍റെ സംയുക്ത ഓപ്പറേഷന്‍; 29 ഓട്ടോമാറ്റിക് ആയുധങ്ങൾ കണ്ടെടുത്തു

ബുധനാഴ്‌ച സുരക്ഷ സേന സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഓട്ടോമാറ്റിക് ആയുധങ്ങളും യുദ്ധസമാനമായ സ്റ്റോറുകളും പിടിച്ചെടുത്തത്.

Security forces recover 29 automatic weapons during combing operations in Manipur  Security forces recover automatic weapons  Manipur  combing operations in Manipur  മണിപ്പൂരിൽ സൈന്യത്തിന്‍റെ സംയുക്ത ഓപ്പറേഷന്‍  ഓട്ടോമാറ്റിക് ആയുധങ്ങൾ കണ്ടെടുത്തു  സുരക്ഷാ സേന സംയുക്ത ഓപ്പറേഷന്‍  മണിപ്പൂരില്‍ സുരക്ഷാ സേന സംയുക്ത ഓപ്പറേഷന്‍  സംയുക്ത കോമ്പിംഗ് ഓപ്പറേഷനുമായി സുരക്ഷാ സേന  മണിപ്പൂരിൽ സംയുക്ത കോമ്പിംഗ് ഓപ്പറേഷന്‍  സുരക്ഷാ സേന ആയുധങ്ങൾ കണ്ടെടുത്തു  Security forces recover automatic weapons Manipur
മണിപ്പൂരിൽ സൈന്യത്തിന്‍റെ സംയുക്ത ഓപ്പറേഷന്‍; 29 ഓട്ടോമാറ്റിക് ആയുധങ്ങൾ കണ്ടെടുത്തു
author img

By

Published : Jun 8, 2023, 8:53 AM IST

ഇംഫാൽ: മണിപ്പൂരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങളെത്തുടർന്ന് സംസ്ഥാനത്തെ ഹിൽസ് ആൻഡ് വാലി മേഖലയിലെ സെൻസിറ്റീവ് ഏരിയകളിൽ സംയുക്ത കോമ്പിങ് ഓപ്പറേഷനുമായി സുരക്ഷ സേന. ബുധനാഴ്‌ച സുരക്ഷ സേന സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഓട്ടോമാറ്റിക് ആയുധങ്ങളും യുദ്ധസമാനമായ സ്റ്റോറുകളും പിടിച്ചെടുത്തു. ഇന്ത്യൻ ആർമിയുടെ സ്‌പിയർ കോർപ്‌സ് ആയുധങ്ങൾ കണ്ടെടുത്ത വിവരം ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

'ജൂൺ 7 ന് മണിപ്പൂരിൽ സംയുക്ത കോമ്പിങ് ഓപ്പറേഷനിൽ 29 ആയുധങ്ങൾ (കൂടുതലും ഓട്ടോമാറ്റിക് ആയുധങ്ങൾ), മോർട്ടാർ, ഹാൻഡ് ഗ്രനേഡുകൾ, വെടിമരുന്ന്, യുദ്ധസമാനമായ സ്റ്റോറുകൾ എന്നിവ സുരക്ഷ സേന കണ്ടെടുത്തു' -സ്‌പിയർ കോർപ്‌സ് ട്വീറ്റിൽ പറഞ്ഞു.

  • 𝙅𝙤𝙞𝙣𝙩 𝘾𝙤𝙢𝙗𝙞𝙣𝙜 𝙊𝙥𝙚𝙧𝙖𝙩𝙞𝙤𝙣𝙨 #𝙈𝙖𝙣𝙞𝙥𝙪𝙧
    29 weapons(mostly automatic), mortar,hand grenades,ammunition & warlike stores were recovered by
    Security Forces during Joint Combing Operations in Manipur on 07 June.
    (1/3) pic.twitter.com/wOUxJFHGwH

    — SpearCorps.IndianArmy (@Spearcorps) June 7, 2023 " class="align-text-top noRightClick twitterSection" data=" ">

സംഘർഷഭരിതമായ മണിപ്പൂരില്‍ വിവധ മേഖലകളിലായി സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. അക്രമികൾ ഒളിപ്പിച്ച ആയുധങ്ങളും വെടിക്കോപ്പുകളും പുറത്തെടുക്കാനായാണ് ബുധനാഴ്‌ച സംയുക്ത ഓപ്പറേഷൻ നടത്തിയത്. താഴ്‌വരകളും കുന്നിൻ പ്രദേശങ്ങളും ഉൾപ്പടെ മണിപ്പൂരിലുടനീളം ഓപ്പറേഷൻ നടത്തിയതായും അധികൃതർ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശന വേളയിൽ, സമാധാനവും ക്രമവും നിലനിർത്തുന്നതിനായി എല്ലാ ആയുധങ്ങളും വെടിക്കോപ്പുകളും ഭരണകൂടത്തിന് കൈമാറാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ആയുധങ്ങൾ കൈവശം വെച്ചാൽ 'സെർച്ച് ആൻഡ് കോമ്പിങ് ഓപ്പറേഷൻ' പദ്ധതിയുടെ ഭാഗമായി നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്രമം രൂക്ഷമായ മണിപ്പൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഇതുവരെ 868 ആയുധങ്ങളും 11,518 വെടിക്കോപ്പുകളും കണ്ടെടുത്തതായി മണിപ്പൂർ സർക്കാരിന്‍റെ സുരക്ഷ ഉപദേഷ്‌ടാവ് കുൽദീപ് സിങ് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57 ആയുധങ്ങളും 318 വെടിക്കോപ്പുകളും അഞ്ച് ബോംബുകളും അധികൃതർ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. ഇംഫാൽ ഈസ്റ്റിലെ പൊറോംപട്ട് പൊലീസ് സ്റ്റേഷനിൽ നിന്നും മണിപ്പൂരിലെ കാക്‌ചിങ് ജില്ലകളിലെ സുഗ്‌നു പൊലീസ് സ്റ്റേഷനിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

മണിപ്പൂരിലെ അഞ്ച് താഴ്‌വര ജില്ലകളിൽ 12 മണിക്കൂറും അയൽ മലയോര ജില്ലകളിൽ 10 മണിക്കൂറും എട്ട് മണിക്കൂറും കർഫ്യൂവിൽ ഇളവ് നൽകിയതായും കുൽദീപ് സിങ് അറിയിച്ചു. 'മറ്റ് ആറ് മലയോര ജില്ലകളിൽ നിലവില്‍ കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ല. നാഷണല്‍ ഹൈവെ-37 വഴി അവശ്യവസ്‌തുക്കളുടെ ഗതാഗതം ഉറപ്പാക്കിയിട്ടുണ്ട്.

244 വാഹനങ്ങൾ ഇംഫാലിൽ നിന്ന് ജിരിബാമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൊത്തം 212 ലോഡ് വാഹനങ്ങൾ നോനിയിൽ നിന്നും 212 ലോഡ് ടാങ്കറുകളും ട്രക്കുകളും ജിരിബാമിൽ നിന്നും പുറപ്പെട്ടു' -സിങ് അറിയിച്ചു. മണിപ്പൂരിലെ അക്രമം കണക്കിലെടുത്ത് മെയ് തുടക്കത്തിലാണ് മണിപ്പൂർ സർക്കാരിന്‍റെ സുരക്ഷ ഉപദേഷ്‌ടാവായി കുൽദീപ് സിങ് നിയമിതനായത്.

അതേസമയം എംബിബിഎസ്/ബിഡിഎസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2023 ചൊവ്വാഴ്‌ച (ജൂൺ 6) 22 കേന്ദ്രങ്ങളിൽ (12 ഇംഫാൽ വെസ്റ്റിലും 10 ഇംഫാൽ ഈസ്റ്റിലും) നടത്തിയതായി മുൻ സെൻട്രൽ റിസർവ് പൊലീസ് സേന മേധാവി അറിയിച്ചു. പരീക്ഷ സമാധാനപരമായ രീതിയിലാണ് നടന്നതെന്നും ഹാജർ നില സാധാരണ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മന്ത്രിമാരും എംഎൽഎമാരും മണിപ്പൂരിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സമാധാനത്തിനായി അഭ്യർഥിക്കുന്നുണ്ടെന്നും പൊലീസ് സേന മേധാവി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.